തസ്തിക നിർണയത്തിലൂടെ പുറത്താകുന്ന അധ്യാപകരെ സംബന്ധിച്ച് ഉത്തരവ്

September 06, 2024 - By School Pathram Academy

തസ്തിക നിർണയത്തിലൂടെ പുറത്താകുന്നതും ജില്ലയിൽ ക്രമീകരിക്കുവാൻ കഴിയാത്തതുമായ ഗവണ്മെന്റ്റ് സ്കൂളുകളിലെ ജീവനക്കാരെ വിന്യസിക്കുന്നത് ഡിസ്‌ചാർജ്ജ് സംബന്ധിച്ച് നിർദേശം നൽകണമെന്ന് മേൽ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരം ഒരു ആവശ്യം ഉന്നയിക്കാൻ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. 

ജില്ലാതല റിക്രൂട്ട്മെന്റിലൂടെ സർക്കാർ സ്ക്കൂളുകളിൽ നിയമിക്കപ്പെടുന്നവരിൽ നിന്നും സ്ക്കൂളുകളിലെ തസ്തിക നഷ്ടം മൂലം പുറത്താകുന്ന ജീവനക്കാരെ അതാത് ജില്ലയിലെ മറ്റു സർക്കാറി സ്ക്കൂളുകളിൽ അർഹതയുള്ള ഒഴിവുകളിലേക്ക് ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. അപ്രകാരം ജില്ലയിൽ ക്രമീകരിക്കുവാൻ ഒഴിവ് ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടായാൽ അവരെ KSSR Part II rule 7, KPSC rules of Procedure Part I rule 17 s ചട്ടങ്ങൾ നിലവിലുള്ളതാണ്. ആയത് പ്രകാരം നടപടി സ്വീകരിക്കുകയും പി.എസ്.സി ഷ് റിപ്പോർട്ട് ചെയ്യുകയും വേണം. സമയപരിധിയിൽ വീഴ്ച വരാതെ നിയമാനുസൃത നടപടികൾ തസ്തിക നഷ്ടമാവുന്നവർ അനുവർത്തിക്കണമെന്നും അറിയിക്കുന്നു.

വിശ്വസ്തതയോടെ