ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് ഒഴിവ്: അപേക്ഷിക്കാം
ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് ഒഴിവ്: അപേക്ഷിക്കാം
കോട്ടയം ജില്ലയിൽ എസ്.എസ്.കെ. സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെട്ട 14 സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിലേക്ക് ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത: ട്രെയിനർ-സ്‌കിൽ കൗൺസിൽ അംഗീകരിച്ച ട്രെയിനർ യോഗ്യത. സ്‌കിൽ സെന്റർ അസിസ്റ്റന്റ്- ബന്ധപ്പെട്ട സ്‌കിൽ മേഖലയിൽ വി.എച്ച്.എസ്.ഇ/എൻ.എസ്.ക്യൂ.എഫ്. ജയം. യോഗ്യരായവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഡിസംബർ 28 നകം എസ്.എസ്.കെ. കോട്ടയം ജില്ലാ ഓഫീസിൽ നേരിട്ടോ തപാലിലോ അപേക്ഷ നൽകണം. വിലാസം: ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, സമഗ്രശിക്ഷാ കേരളം, കോട്ടയം, വിദ്യാഭ്യാസ സമുച്ചയം, വയസ്‌ക്കരക്കുന്ന്, കോട്ടയം -686001. വിശദവിവരത്തിന് ഫോൺ: 0481 2581221.
പമ്പ് ഓപ്പറേറ്റര്‍ കം പ്ലംബര്‍ ഒഴിവ്
ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പമ്പ് ഓപ്പറേറ്റര്‍ കം പ്ലംബര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത പ്ലംബര്‍ ട്രേഡില്‍ എന്‍ടിസി സര്‍ട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 20 നും 40 നുമിടയില്‍. രാത്രി ഡ്യൂട്ടി ഉള്‍പ്പെടെ എടുക്കുവാന്‍ തയ്യാറാവണം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 2025 ജനുവരി 10ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി അപേക്ഷിക്കുക. ഫോണ്‍: 0477 2282367,68,69.