ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തമ്മിലടിച്ച് ചാവുന്നവർ ഈ ഭാഷാ സൗഹൃദം ഒന്നു മനസ്സിലാക്കിയിരുന്നുവെങ്കിൽ എത്ര നന്നായേനെ

February 10, 2024 - By School Pathram Academy

വിവിധ ഭാഷ പദങ്ങൾ നമ്മുടെ സ്വന്തം മലയാളത്തിൽ

*************************

             നിത്യ സമ്പർക്കത്തിലൂടെ  ഭാഷയും വാക്കുകളും കൈമാറ്റം ചെയ്യപ്പെടാറുണ്ട് .അത് വ്യക്‌തികൾ തമ്മിലോ സമുദായം തമ്മിലോ ആവാം.ഇത്തരത്തിൽ ഭാഷകൾ പരസ്പരം കൈമാറ്റം ചെയ്യുന്ന പദങ്ങളെ നമ്മൾ പരകീയ പദങ്ങൾ എന്നാണ് പറയുന്നത് അഥവാ അങ്ങനെ അറിയപ്പെടുന്നത്. ഇംഗ്ലീഷ്, സംസ്‌കൃതം, അറബി, പേർഷ്യൻ, പോർച്ചുഗീസ് എന്നീ ഭാഷകളിൽ നിന്നും നിരവധി അനവധി പദങ്ങൾ മലയാളം ഭാഷ കടം കൊണ്ടിട്ടുണ്ട് .ഇതു ഏറ്റവും മഹത്തായ ഒരു ആശയം തന്നെ ആണ് ലോകത്തിലെ നല്ല പദങ്ങൾ നമ്മുടെ ഭാഷയിൽ വരട്ടെ.അങ്ങനെ കൊടുക്കൽ വാങ്ങലുകൾ ഭാഷയുടെ പദ സമ്പത്ത് വർധിപ്പിക്കും .നമുക്ക് അത്തരം ചില പദങ്ങൾ ഏതൊക്കെ ആണ് എന്ന് നോക്കാം.

അറബി

***************

ഒപ്പന, മലബാർ,ഹാജർ, കടലാസ്, ഇൻക്വിലാബാദ്,തബല, തസ്‌തിക,ഗുലാൻ,കവാത്ത്, ഉലുവ, ലാബ്, വകീൽ,,കസബ, റദ്ദ്, ജപ്‌തി, ബാക്കി, സുൽത്താൻ, ജാമ്യം, മരാമത്ത്, കാലി, നാരങ്ങ,ഖജനാവ്, റൊക്കം, ഹജൂർ, താലൂക്ക്, ജില്ല,സർബത്ത്, തർജമ, മുഖതാവിൽ, കച്ചേരി, മുൻഷി, റാത്തൽ,സലാം, ഹർജി, വാക്കാലത്ത്, ആലുവ, തവണ, താക്കീത്,കീശ. ഇവയെല്ലാം അറബി ഭാഷയുടെ സംഭാവന ആണ്.

സംസ്‌കൃതം

**************

 സംസ്കൃതത്തിൽ നിന്നും വന്ന ഏതാനം ചില പദങ്ങൾ പരിശോദിക്കാം.

കേന്ദ്രം, ജീവൻ, ലക്ക്, ഉദ്യോഗം, ആകാശം, ശ്രിംഖല,അത്താണി, പക്ഷം,തത്വം, യുഗം, മുഖം, ശരീരം, വിരഹം, സഖാവ്, ചാരായം,വസ്ത്രം, പന്തയം, ഭൂമി, സാധു, വാഹനം, വായു, പാത്രം, സുഖം, ദുഃഖം, സന്തോഷം,സന്തോഷം,ആയില്യം, ചൂത്, പ്രയാസം, നൂനം,ബത,ഏവം, മുത്ത്, ആഘോഷം,ശംഖ്, ദണ്ഡം, അനുരാഗം, അഗ്നി, വാടക, ഫിതം, ശുണ്ഠി, തുടങ്ങിയ പദങ്ങൾ 

ഇംഗ്ലീഷ്

**************

വിദേശ ഭാഷയായ ഇംഗ്ലീഷിൽ നിന്നും ധരാളം പദങ്ങൾ നമ്മുടെ ഭാഷ്യയിൽ വന്നിട്ടുണ്ട് അവയിൽ ചിലത് ഏതെന്ന് നോക്കാം.ബസ്,ഓഫീസ്, ഡോക്ടർ, കോളേജ്, ചെക്ക്, ബോണ്ട്, ബുക്ക്, പെൻസിൽ, പെറ്റിഷൻ, ജാക്കറ്റ്, ഹീറോ, വില്ലൻ, അപ്പോത്തിക്കിരി, സിനിമ,മുൻസിപ്പാലിറ്റി, ബാങ്ക്,ഓട്ടോ,ഫ്രിഡ്ജ്,പിയാനോ, വീഡിയോ, ഗവർണർ, സെക്രട്ടറി, മെംബർ, കിച്ചൻ, പാർക്ക്, കാർ, വാൻ, സൈക്കിൾ, സ്വിച്ച്, സ്ക്രിപ്റ്റ്, അംപയർ,ബെഡ് റൂം, പ്ലാസ്റ്റർ, ബെഞ്ച്, ഡെസ്ക്, ജീൻസ്‌,ഹൈവേ, ടിവി, ബിൽ. തുടങ്ങിയ പ്രമുഖ വാക്കുകൾ എല്ലാം ഇംഗ്ലീഷ് ഭാഷയിൽ നിന്നും നമ്മൾ കടം കൊണ്ടത് ആണ്.

പേർഷ്യൻ

************

    പീരങ്കി, കനേഷ്കുമാരി,ദർബാർ, സർക്കാർ, ശുപാർശ, കുശാൽ, തയ്യാർ, ബസാർ, അച്ചാർ, രസീത്, ബിരിയാണി, ഇസ്‌തിരി,ഗുമസ്‌തൻ,സുമാർ, ശരാശരി, ഓഹരി,കൂജ, ബിനാമി, രാജി, ദിവാൻ, ഗോലി, സിൽബന്തി, ബാർ, മൈതാനം, ശിപായി, സബാഷ് ,സിന്ദാബാദ്.ഇവയൊക്കെ പേർഷ്യൻ ഭാഷകൾ നമുക്കു സംഭാവന ചെയ്‌തത്‌ ആണ്.

പോർച്ചുഗീസ്

**************

    കൊന്ത, മേസ്തരി,അലമാര, കസേര, മേശ, ലേലം, തൂവാല, കശുമാവ്, പപ്പായ, വരാന്ത, കോപ്പ, പിരാക്ക്, വിജാഗിരി, കുശിനി, കത്രീഡ്രൽ,ജനൽ, കപ്പോള, ളോഹ,പാതിരി, ചാവി, അമര,കപ്പിത്താൻ, ചാക്ക്, മുറം, പതക്കം,വികാരി, സെമിത്തേരി,തോത്.ഈ വാക്കുകൾ പോർച്ചുഗീസ് സംഭാവന തന്നെ ആണ്.

ഹിന്ദി

*********

     ബന്ദ്, ഡപ്പി, ചിട്ടി, മിട്ടായി, സാരി, പപ്പടം,ഖദർ,ലാത്തി, ലഡു, ബീഡി, ചാവടി, ചട്ണി, ചായ(ഇതു പോർച്ചുഗീസ് ഭാഷയിൽ നിന്നും വന്നത് ആണ് എന്ന ഒരു വാദവും ഉണ്ട്),പങ്ക,ലഹള,കൊപ്ര,കുർത്ത,ചുരിദാർ, ദോത്തി, പറാവ്. ഇവയെല്ലാം ഹിന്ദി ഭാഷയുടെ സംഭാവന ആണ്.

മറാത്തി

***********

സാമ്പാർ, കിച്ചടി, സേമിയ, തപാൽ, ദളവ,ജിലേബി,വട,പൂരി.

തുടങ്ങിയവയെല്ലാം മറാത്ത ഭാഷയുടെ സംഭാവന ആണ്. 

     ലോകത്തിലെ എല്ലാ ഭാഷകളിലും ഇതു പോലെ കാണാൻ കഴിയും ഇതിനെ ഒരു പുരോഗമന ആശയം ആയി ആണ് കാണാൻ സാധിക്കുക 

Nb:-ഒരുപാട് പദങ്ങൾ വിട്ടു പോയിട്ടുണ്ട്.