ഗണിതശേഷി മികവുയർത്താൻ മഞ്ചാടി പദ്ധതി 101 വിദ്യാലയങ്ങളിലേക്ക്

August 22, 2023 - By School Pathram Academy

പ്രൈമറി കുട്ടികളിലെ ഗണിതശേഷി മികവുയർത്താൻ മഞ്ചാടി പദ്ധതി 101 വിദ്യാലയങ്ങളിലേക്ക്

 

തിരുവനന്തപുരം 

ഗണിതപഠന പിന്നാക്കാവസ്ഥ പരിഹരിക്കാൻ കേരള സർക്കാർ കെ ഡിസ്ക് മുഖേനെ വികസിപ്പിച്ചെടുത്ത മഞ്ചാടി പഠനരീതി സംസ്ഥാനത്തെ 101 വിദ്യാലയങ്ങളിൽ ഗവേഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നു. താരതമ്യേനെ പ്രയാസമേറിയ ഭിന്നസംഖ്യ എന്ന ആശയമാണ് മഞ്ചാടി പദ്ധതിയുടെ ഭാഗമായി ലളിതമായി കുട്ടികളിലെത്തിക്കുന്നത്. നാലുവർഷമായി കെ ഡിസ്ക് നടത്തി വന്ന അന്വേഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന നൂതന രീതിയാണ് പാഠ്യപദ്ധതി വിനിമയത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്നത്.

ചെറുവത്തൂർ (കാസർഗോഡ്), കുറുമാത്തൂർ, മുണ്ടേരി (കണ്ണൂർ), കൊയിലാണ്ടി, ചേവായൂർ (കോഴിക്കോട്), കാട്ടാക്കട (തിരുവനന്തപുരം) എന്നീ സബ്ജില്ലകളിലും സംസ്ഥാനത്തെ 30 മോഡൽ റസിഡൻഷ്യൽ സ്കൂളിലുമാണ് ഈ വർഷം പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാകിരണം മിഷൻ്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിലാണ് നിർവഹണം. ഗവേഷണാത്മക നേതൃത്വം എസ്‌സിഇആർടിക്കാണ്.

പദ്ധതിയുടെ ആസൂത്രണത്തിനായി എസ്എസ്കെയുടെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാനതല ശില്പശാല പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ ആർ സുപ്രിയ അധ്യക്ഷയായി. വിദ്യാകിരണം കോ ഓർഡിനേറ്റർ ഡോ. സി രാമകൃഷ്ണൻ, ഡോ. രതീഷ് കാളിയാടൻ, എം ഉഷ, കെ കെ ശിവദാസൻ, എ കെ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More