ക്ലാസ് ടീച്ചറുടെ ചുമതലകൾ
![](https://www.schoolpathram.com/wp-content/uploads/2022/06/my-teacher-essay-for-class-1.png)
ക്ലാസ് ടീച്ചറുടെ ചുമതലകൾ
ജാതി, മത, ലിംഗ, സാമൂഹിക സാമ്പത്തികനില, ഭാഷാ വിവേചനമില്ലാതെ എല്ലാ കുട്ടികളെയും സ്നേഹത്തോടെയും സമഭാവനയോടെയും കാണുക.
കുട്ടികളുടെ ശാരീരികവും ബുദ്ധിപരവും സാമൂഹികവും വൈകാരികവും ആയ വളർച്ചയ്ക്ക് ആവശ്യമായ മാർഗനിർദ്ദേശം നൽകുക.
ഓരോ കുട്ടിയുടെയും ആവശ്യങ്ങൾ, കഴിവുകൾ വ്യത്യസ്തമാണ് എന്ന് മനസിലാക്കി അതിനനുസരിച്ച് അവസരങ്ങൾ ഒരുക്കുക.
രക്ഷിതാക്കളുമായി ആരോഗ്യപരമായ ബന്ധം പുലർത്തുക.
കുട്ടികളുടെ മികവുകളും പരിമിതികളും യഥാസമയം രക്ഷിതാക്കളെ അറിയിക്കുക.
ഭിന്നശേക്ഷിക്കാരെ കൂടി ഉൾപ്പെടുത്തുന്ന തരത്തിലുള്ള പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
വിദ്യാർത്ഥികളെ വ്യക്തിപരമായി ശ്രദ്ധിക്കുകയും സഹായിക്കുകയും ഉപദേശിക്കുകയും പ്രോത്സാഹിപ്പി ക്കുകയും ചെയ്യുന്ന ഒരു മെന്റർ ആയിരിക്കണം ക്ലാസ് ടീച്ചർ
കുട്ടികളുടെ ഗൃഹാന്തരീക്ഷവും ചുറ്റുപാടുകളും വ്യക്തമായി അറിഞ്ഞിരിക്കണം.
ഓരോ കുട്ടിയുടെയും പ്രത്യേക കഴിവുകൾ, പഠനരീതികൾ എന്നിവ അറിഞ്ഞ് പഠനം സുഗമമാക്കുന്നതിന് സഹായിക്കണം.
കുട്ടിക്ക് വ്യത്യസ്തമായ അനുഭവമാതൃകകൾ പകർന്നു നൽകണം.
കുട്ടിയുടെ കഴിവുകൾ എന്താണെന്ന് മനസിലാക്കി അതുപയോഗിച്ച് അവന്റെ കുറവ് തരണം ചെയ്യിക്കാൻ കഴിയണം.
തന്റെ ക്ലാസിലെ കുട്ടികൾക്ക് ഏതെല്ലാം തരത്തിലുളള ആനുകൂല്യങ്ങൾ ആണ് ലഭിക്കുന്നത് എന്നും ആയത് ലഭിക്കുന്നതിനുളള സഹായ നടപടികൾ എടുക്കുകയും ചെയ്യുക.
ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ കുട്ടികൾക്കും ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
ക്ലാസിലെ കുട്ടികളുടെ മുഴുവൻ വിവരങ്ങളും യു.ഐ.ഡി ഉൾപ്പെടെ കൃത്യതയോടെ ഒരു ഫീൽഡ് പോലും ഒഴിവാക്കാതെ സമ്പൂർണയിൽ രേഖപ്പെടുത്തേണ്ടതും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതും ക്ലാസ് ടീച്ചറുടെ ഉത്തരവാദിത്തമാണ്.
കൃത്യമായ ഇടവേളകളിൽ ക്ലാസ് പി.ടി.എ കൾ വിളിച്ചു ചേർത്ത് കുട്ടിയുടെ പഠന പുരോഗതിയും മറ്റു കാര്യങ്ങളും രക്ഷകർത്താക്കളെ അറിയിക്കാൻ ക്ലാസ് ടീച്ചർ ബാധ്യസ്ഥയാണ്.
എല്ലാ ദിവസവും കുട്ടികളുടെ ഹാജർ എടുക്കുകയും ഹാജരാകാത്ത കുട്ടികളുടെ വീടുമായി ബന്ധപ്പെട്ട് ആവശ്യമായ അന്വേഷണം നടത്തേണ്ടതുമാണ്. തുടർച്ചയായി ഹാജരാകാത്ത കു ട്ടികളെ പ്രഥമാദ്ധ്യാപകൻ, പി.ടി.എ, എസ്.എം.സി എന്നിവരുടെ സഹായത്തോടെ തിരികെ സ് കൂളിൽ എത്തിക്കേണ്ട നടപടി സ്വീകരിക്കേണ്ടതാണ്.
സ്കോളർഷിപ്പ് പൊതുപരീക്ഷകളെ പറ്റിയുള്ള വിവരങ്ങൾ യഥാസമയം കുട്ടികളെ അറിയിക്കേണ്ടതും ആയതിനുവേണ്ടി അവരെ പ്രാപ്തരാക്കേണ്ടതുമാണ്
കുട്ടികളെ സംബന്ധിച്ച് രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കുക. കുട്ടികൾ തമ്മിലും, കുട്ടികളും അധ്യാപകരും തമ്മിലും, കുട്ടികളും വിദ്യാലയവും തമ്മിലും അകൽച്ചയുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക.
അച്ചടക്കത്തിന്റെ ഭാഗമായി കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കാതിരിക്കുക.
കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിൽ രക്ഷിതാക്കളോട് പരാതി പറയാതിരിക്കുക
കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ, മേലധികാരികൾ എന്നിവരുടെ മുന്നിൽ വച്ച് സഹപ്രവർത്തകരെ കുറിച്ച് മോശമായ പരാമർശങ്ങൾ നടത്താതിരിക്കുക.