കേരള സ്കൂൾ ശാസ്ത്രോത്സവം ഐ.ടി. മേള ഉപജില്ല, റവന്യൂ തല രചനയും അവതരണവും മത്സരങ്ങൾ നടത്തിപ്പ് സംബന്ധിച്ച്
കേരള സ്കൂൾ ശാസ്ത്രോത്സവം ഐ.ടി. മേള ഉപജില്ല, റവന്യതല രചനയും അവതരണവും മത്സരങ്ങൾ നടത്തിപ്പ് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.
2024-2025 അദ്ധ്യയന വർഷം മുതൽ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി. മേളയിലെ ഹൈസ്കൂൾ-ഹയർ സെക്കൻ്ററി-വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളുടെ മത്സര ഇനങ്ങളിൽ ‘രചനയും അവതരണവും’ എന്ന ഇനം ഒരു പൊതു തീം (പ്രമേയം) അടിസ്ഥാനമാക്കിയാണ് നടത്തേണ്ടതെന്ന് നിർദേശിച്ചിട്ടുണ്ട്.
തദനുസരണം 2024 25 അദ്ധ്യയന വർഷം ‘ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും മാറുന്ന സമൂഹവും’ എന്ന തീമിനെ അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും ഒരു വിഷയം ഐ.ടി. മേളയിലെ ‘രചനയും അവതരണവും എന്ന ഇനത്തിന് എല്ലാ തലങ്ങളിലും നൽകേണ്ടതാണ്.