കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി ജന.സെക്രട്ടറി ,സിദ്ധീഖ് പാറോക്കോട് ട്രഷറർ

February 05, 2025 - By School Pathram Academy

കോഴിക്കോട്: പാഠപുസ്തക പ രിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും പുതിയ പാഠപുസ്തകങ്ങളുടെ ടീച്ചർ ടെക്സ്റ്റുകൾ ഉടൻ വിതരണം ചെയ്യണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പാഠ ഭാഗങ്ങളുടെയും പ്രവർത്തനങ്ങളുടെയും ആധിക്യം മൂലം പുതുതായി തയ്യാറാക്കിയ പാഠപുസ്‌തകങ്ങളിൽ  പലതും സമയബന്ധിതമായി പഠിപ്പിച്ച് തീർക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അധിക പാഠഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് ഇക്കാര്യത്തിൽ ഉടൻ പരിഹാരം കാണേണ്ടതുണ്ട്. വർഷാവസാനമായിട്ടും ടീച്ചർ ടെക്സ്റ്റുകൾ, സചിത്ര പുസ്‌തകങ്ങൾ, എന്നിവയുടെ വിതരണം പൂർത്തിയാക്കാൻ കഴിയാത്തത് പ്രതിഷേധാർഹമാണ്. പുതിയ ചരിത്ര പാഠപസ്‌തകങ്ങളിൽ നിന്ന് മുഗൾ ഭരണകാലഘട്ടം പോലുള്ളവ വെട്ടിമാറ്റുകയോ നാമമാത്ര പരാമർശം മാത്രമായി കുറക്കുകയോ ചെയ്യുന്ന സമീപനം തിരുത്തപ്പെടണം.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എ സ്.ടി.യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, ടി.പി.അ ബ്ദുൽ ഗഫൂർ, സി.ഇ റഹീന പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റായി കെ.എം അബ്ദുല്ലയെയും ജനറൽ സെക്രട്ടറിയായി കല്ലൂർ മുഹമ്മദലിയെയും ട്രഷറർ ആയി സിദ്ധിഖ് പാറോക്കോടിനെയും സീനിയർ വൈസ് പ്രസിഡന്റായി പി.കെ അസീസിനെയും ഓർഗനൈസിംഗ് സെക്രട്ടറിയായി മജീദ് കാടേങ്ങലിനെയും അസോസിയേറ്റ് സെക്രട്ടറിയായി പി.കെ.എം ഷഹീദിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: കെ.വി.ടി മുസ്ത‌ഫ, ഐ ഹുസൈൻ, ഫസലുൽ ഹഖ് കെ, ടി.കെ.പി റഊഫ്, പിവി ഹുസൈൻ, പി.ടി.എം ഷറഫുന്നീസ, ഇ.ആർ അലി, പി മുനീർ, റെജി തടിക്കാട്, എപി അബ്ദുൽ നാസർ, ജബ്ബാർ കങ്ങഴ, ബഷിർ മണ്ടോടി (വൈസ് പ്രസിഡന്റു മാർ), കെ.ടി. അമാനുള്ള, എംഎ സൈദ് മുഹമ്മദ്, എം.എ ജാബിർ, നാസർ തേളത്ത്, പ്രകാശ് എസ്, എപി അബ്ദുൽ അസീസ്, ടി. അ ബ്ദുൽ ഗഫൂർ, ഇസ്മയിൽ പുതനാരി, കെ.പി.എ സലീം, ടി ജമാലുദ്ദീൻ, സിദ്ദിഖ് കുടത്തിൽ, ഇ.പി.എ ലത്തീഫ്, ഷാഹിന എൻ.കെ (സെക്രട്ടറിമാർ). മുൻ സംസ്ഥാന ട്രഷറർ എ.സി അതാവുള്ള തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More