കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജില്ലാ സമ്മേളനം
കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജില്ലാ സമ്മേളനം
കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) “ഭാഷാ പഠനം മാനവിക നന്മയ്ക്ക്” എന്ന മുദ്രാവാക്യം ഉയർത്തി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണിയാപുരം ആലുംമൂട് ഗവൺമെൻറ് എൽ.പി സ്കൂളിൽ ജില്ലാ സമ്മേളനം നടത്തും. ജില്ലാ പ്രസിഡണ്ട് എസ്.നിഹാസിന്റെ അധ്യക്ഷതയിൽ ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.
ജില്ലാ ജനറൽ സെക്രട്ടറി മുനീർ കിളിമാനൂർ സ്വാഗതം ആശംസിക്കും. സംസ്ഥാന പ്രസിഡന്റ് എ.എ ജാഫർ ത്യശൂർ, സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ തിരുവനന്തപുരം, സംസ്ഥാന ട്രഷറർ പി.പി ഫിറോസ് കോഴിക്കോട് തുടങ്ങിയവർ പ്രസംഗിക്കും. അണ്ടൂർകോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഹരികുമാർ പൂർവ്വ അധ്യാപകരെ ആദരിക്കും.
എസ്. ആർ സുനിൽകുമാർ (കെ.എസ്.ടി.എ) ഭാസി.എ (എ.കെ.എസ്.ടി.യു) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇടവം ഖാലിദ് കുഞ്ഞ്, നിസാറുദ്ദീൻ (കെ.പി.എസ്. ടി.എ) ഹിഷാമുദ്ദീൻ (കെ.എ.എം.എ) അൻസാർ ചിതറ. ജില്ലാ ട്രഷറർ ഷെഫീർ ഖാസിമി വനിതാ വിഭാഗം ഭാരവാഹികളായ ഉനൈസാബീഗം, ലൈലാബീവി തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.