കേരളത്തിലുടനീളമുള്ള കുട്ടികൾ അവരുടെ പഠനത്തിന് വേണ്ടി ആശ്രയിക്കുന്ന ഒന്നര വർഷം കൊണ്ട് 1 കോടി 25 ലക്ഷം വ്യൂസ് ഉണ്ടായ വെബ് സൈറ്റ് നിർമ്മിച്ച തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ Raja Ravi Varma Girls Higher Secondary School അധ്യാപകൻ Vishnu Kalpadakkal സ്കൂൾ പത്രവുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം

April 18, 2022 - By School Pathram Academy

Vishnu KalpadakkalRaja Ravi Varma Girls Higher Secondary School,Kilimanoor

വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ :

1.എൻ്റെ അച്ഛൻ പഠിച്ച വിദ്യാലയത്തിൽ ഒരു അധ്യാപകനായി എത്താൻ സാധിച്ചു….. മികച്ച വിജയങ്ങൾ എൻ്റെ സ്കൂൾ നേടി മുന്നേറുമ്പോൾ അതിൽ ഒരു ഭാഗമാകാൻ എനിക്ക് സാധിക്കുന്നു….. കലോത്സവ വേദികളിൽ എൻ്റെ സ്കൂളിലെ കുട്ടികൾ നിറ സാന്നിധ്യം ആകുമ്പോൾ അതിൽ എനിക്കും പങ്ക് ചേരാൻ സാധിക്കുന്നു….മികച്ച റിസൽട്ട് വാങ്ങി മുന്നേറുമ്പോൾ എനിക്ക് അതിൽ ഒരു ഭാഗമാകാൻ സാധിക്കുന്നു……ഇതൊക്കെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത നിമിഷങ്ങൾ ആണ്…. ബയോളജി സയൻസിന് അഡ്മിഷൻ എടുക്കാൻ വന്ന ഷബ്ന അയൂബ് എന്ന വിദ്യാർത്ഥിനി (2014-16 ) എന്റെ നിർബനത്തിന് വഴങ്ങി +1 ന് കമ്പ്യൂട്ടർ സയൻസ് എടുക്കുന്നു..അവൾക്ക് MSc ക്ക് ഒന്നാം റാങ്ക് ലഭിക്കുന്നു…അവളെ അനുമോദിക്കാൻ വീട്ടിൽ എത്തിയവരോട് അവൾ പറഞ്ഞു വിഷ്ണു sir പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ പ്ലസ് വൺ ന് കമ്പ്യൂട്ടർ സയൻസ് എടുത്ത്.അതിനാൽ മാത്രം ആണ് ഞാൻ ഇന്ന് ഈ അനുമോദനം ഏറ്റ് വാങ്ങുന്നത് എന്ന്…. അവൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു…വിഷ്ണു sir  ന്റെ നിർബന്ധത്തിന് വഴങ്ങി ബയോളജി എടുക്കാതെ കമ്പ്യൂട്ടർ സയൻസ് എടുത്ത എനിക്ക് BSc ക്ക് 7ആം റാങ്കും MSc ക്ക് ഒന്നാം റാങ്കും…..sir ന് നന്ദി എന്ന്…ഒരിക്കലും മറക്കാനാവില്ല ആ നിമിഷം….

അധ്യാപക ജീവിതത്തിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ ?

ഏറ്റവും വലിയ നേട്ടം സ്കൂൾ പത്രം അക്കാദമിയുടെ 2021 ലെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയതാണ്….. ഞാൻ എൻ്റെ സ്കൂളിന് വേണ്ടി ആരംഭിച്ച www.rrvgirls.com എന്ന വെബ്സൈറ്റ് ഇന്ന് കേരളത്തിലുടനീളമുള്ള വിദ്യാർഥികൾ അവരുടെ പഠനത്തിന് വേണ്ടി ഉപയോഗിക്കുന്നു.ഓരോ പരീക്ഷ കഴിയുമ്പോഴും കുട്ടികൾ വിളിക്കും.sir ഞാൻ കാസർഗോഡ് നിന്നാണ് വിളിക്കുന്നത് sir ന്റെ സൈറ്റിലുള്ള നോട്ടുകൾ അത് പോലെ ചോദിച്ചു….പരീക്ഷ നല്ല എളുപ്പമായിരുന്നു. സർ നും നോട്ട് ഉണ്ടാക്കിയ ടീച്ചേഴ്സി നും നന്ദി എന്ന് പറയുമ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്.ഞാൻ പഠിപ്പിച്ച വിദ്യാർഥിനി sir കാരണം ആണ് എനിക്ക് ജോലി ലഭിച്ചത്,റാങ്ക് കിട്ടാൻ കാരണക്കാരൻ ആയത് എന്ന് പറയുമ്പോൾ ഉണ്ടാകുന്ന സന്തോഷം…..

മികവാർന്ന പ്രവർത്തനങ്ങൾ :

1. ഞാൻ എൻ്റെ സ്കൂളിന് വേണ്ടി ഒരു വെബ്സൈറ്റ് ആരംഭിച്ചു.www.rrvgirls.com…10,+1,+2 ക്ലാസ്സുകളിലെ കുട്ടികൾക്കായി ആണ് ഇത് ആരംഭിച്ചത്. എന്നാൽ ഇന്ന് കേരളത്തിലുടനീളമുള്ള കുട്ടികൾ അവരുടെ പഠനത്തിന് വേണ്ടി നമ്മുടെ ഈ സൈറ്റിനെ ആശ്രയിക്കുന്നു. ഒന്നര വർഷം കൊണ്ട് 1 കോടി 25 ലക്ഷം വ്യൂസ് ഉണ്ടായി. ഞാൻ സ്കൂളിലെ NCC പ്രോഗ്രാം ആഫീസർ ആണ് , NCC യുടെ നേതൃത്വത്തിൽ സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ, വീട്ടുസാധങ്ങൾ എന്നിവ എത്തിച്ചു നൽകി. മൊബൈൽ ഫോണുകൾ വാങ്ങി നൽകി. PHC കളിൽ 25000 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾ വാങ്ങി നൽകി. YouTube ചാനൽ വഴി ഓൺലൈൻ ക്ലാസ്സുകൾ, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉയരെ എന്ന പ്രോഗ്രാമിൽ അംഗമായി കുട്ടികൾക്ക് ക്ലാസുകൾ എടുത്തു….കേരള ലക്ഷദ്വീപ് ന്റെ നേതൃത്വത്തിൽ നടന്ന NCC ഓൺലൈൻ EBSB ൽ അംഗമായി. സ്കൂളിലെ മികച്ച നേട്ടങ്ങളിൽ പലതിലും അംഗമാകാൻ സാധിച്ചു.

എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാകുക ?

അധ്യാപകൻ ഇപ്പോഴും കുട്ടികൾക്ക് മുന്നിൽ ഒരു സുഹൃത്തിനെ പോലെ ആയിരിക്കണം.എന്നാൽ കുട്ടികൾക്ക് ആ അധ്യാപകനോട് ബഹുമാനം ഉണ്ടാകണം.. ആ ബഹുമാനത്തിൽ നിന്നും  ആ അധ്യാപകനോട് ഒരു ഭയം ഉണ്ടാകണം.ഭയം കുട്ടികളെ ഭീഷണിപ്പെടുത്തി നേടേണ്ടത് അല്ല, പകരം അവർ നൽകുന്ന സ്നേഹത്തിൽ നിന്നും ഉണ്ടാകേണ്ടതാണ്.

എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത് ?

കുട്ടികൾ ഇപ്പോഴും പഠിക്കണം എന്ന ചിന്ത ആണ് ആദ്യം മാറ്റേണ്ടത്..അവർക്ക് സ്വാതന്ത്രം നൽകുക..അവർക്ക് സ്കൂൾ ജീവിതം ആസ്വദിക്കാൻ ഉള്ള അവസരം നൽകുക…അതോടൊപ്പം പഠനം എന്ന യാഥാർത്ഥ്യത്തിലേക്ക് കുട്ടികളെ കൂട്ടി കൊണ്ടു വരികയും വേണം.

പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ ?

തീർച്ചയായും ഉണ്ട് പല രക്ഷകർത്താക്കളും കുട്ടികൾക്ക് എന്താണ് പഠിക്കാൻ ഉള്ളതെന്നത് പറഞ്ഞ് കൊടുക്കാൻ അറിയതവർ ആയിരിക്കും.അതിനാൽ തന്നെ കുട്ടികൾ വീട്ടിൽ എന്ത് ചെയ്യുന്നു പറയുന്നു എന്നത് ഒരു അധ്യാപകൻ അറിഞ്ഞിരിക്കണം അത് മനസിലാക്കുന്ന അധ്യാപകന് അവൻ്റെ ഉള്ളിലെ ഭയത്തെ മാറ്റാനും നല്ല രീതിയിൽ പരീക്ഷ എഴുതിക്കനും സാധിക്കുന്നു….

പഠന നിലവാരത്തില്‍ പുറകില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ ?

ഉണ്ട്,…..തീരെ നിലവാരം കുറഞ്ഞ കുട്ടികളെ ഒരിക്കലും നമുക്ക് ഒന്നാം റാങ്കിലെയ്ക്ക് കൊണ്ട് വരാൻ സാധിക്കില്ല പകരം അവർക്ക് ജയിക്കാൻ സാധിക്കുന്ന തരത്തിൽ…..  എങ്കിൽ അവരുടെ കപ്പാസിറ്റി മനസ്സിലാക്കി അവർക്ക് എത്ര മാർക്ക് നേടാൻ സാധിക്കും എന്ന് വിലയിരുത്തിയ ശേഷം അവർക്ക് അത് അനുസരിച്ചുള്ള ക്ലാസ്സുകൾ നൽകുക.100 ന് 100 വാങ്ങുന്ന കുട്ടിയെയും 100ന് 5 മാർക്ക് വാങ്ങുന്ന കുട്ടിയെയും 2 രീതിയിൽ വേണം സമീപിക്കാൻ. അവന് ജയിക്കാൻ വേണ്ട മാർഗ്ഗ നിർദേശങ്ങൾ നൽകുക….ഫുൾ മാർക്ക് നേടിയില്ല എങ്കിൽ പോലും അവന് അവൻ്റെ കഴിവിന് അനുസരിച്ചുള്ള പരമാവധി മാർക്ക് നേടാൻ സഹായിക്കുക.പ്രത്യേകം ക്ലാസ്സുകൾ,നോട്ടുകൾ നൽകുക,പ്രത്യേകം പരീക്ഷകൾ നടത്തുക ഈ രീതികൾ അവലംബിക്കാൻ സാധിക്കും…..

കുട്ടികളുടെ ഇടയില്‍ ധാര്‍മികനിലവാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ ?

ഉണ്ട്….നല്ല രീതിയിൽ… കൊറോണയ്ക്ക് ശേഷം കുട്ടികൾ മൊബൈൽ ഫോണിൽ ഫോണിൽ ആണ് എപ്പോഴും…..മൊബൈൽ ഫോണുകൾ ആണ് അവരുടെ ജീവിതത്തെ നയിക്കുന്നത് ……അവർക്ക് രക്ഷകർത്താക്കളോ അധ്യാപകരോ പറയുന്നതിനെക്കാൾ വില പുതിയ സൗഹൃദങ്ങൾ പറയുന്നതിന് നൽകുന്നു.

എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കളുടെ സമീപനം ഏതു വിധത്തിലാണ് ?

മാതാപിതാക്കളിൽ പലരും കുട്ടികളിൽ ഉണ്ടാകുന്ന വിഷയങ്ങൾ പരമാവധി മറച്ചു വയ്ക്കാൻ ആണ് ശ്രമിക്കുന്നത് എന്നാല് സാധാരണക്കാരായ കൂലിപ്പണിക്ക് പോകുന്ന,വിദ്യാഭ്യാസം ഇല്ലാത്ത രക്ഷകർത്താക്കൾ സ്കൂളിൽ വന്ന് അധ്യാപകരോട് എല്ലാ കാര്യങ്ങളും പറയുന്നു. അവർ സ്കൂൾ അധ്യാപകരെ പൂർണ്ണമായും വിശ്വസിക്കുന്നു.എന്നാൽ ചില രക്ഷകർത്താക്കൾ അങ്ങനെ അല്ല,,,,അധ്യാപകൻ അറിഞ്ഞാൽ മകളെ/മകനെ പറ്റി മോശം ആയി ചിന്തിക്കിലേ എന്ന് കരുതുന്നു.അതാണ് പിന്നീട് പല പ്രശ്നങ്ങൾക്കും കാരണമാകുന്നത്.

അധ്യാപകരാകാന്‍ തയ്യാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത് ?

നിങ്ങൾക്ക് വ്യക്തിപരമായി എന്ത് പ്രശ്നം ഉണ്ടായാലും അത് സ്കൂളിന് വെളിയിൽ….. സ്കൂളിന് വേണ്ടി കുട്ടികൾക്ക് വേണ്ടി നിങ്ങൾ നില കൊള്ളുക. എനിക്ക് ഒരു വ്യക്തിയോട് എല്ലാ എങ്കിൽ അധ്യകനോടോ പ്രിൻസിപ്പാൾ നോടോ വൈരാഗ്യം ഉണ്ട് എങ്കിൽ പോലും അത് സ്കൂളിനെ ബാധിക്കരുത്…സ്കൂൾ കാര്യങ്ങളും,കുട്ടികളുടെ കാര്യങ്ങളും മുറപോലെ നടന്നു പോകണം.അവർക്ക് നമ്മൾ വേണം വഴി കാട്ടേണ്ടത്..

കുട്ടികളുടെ പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമെന്താണ് ?

കുട്ടികൾ എന്ത് പഠിക്കുന്നു …കൂടുതൽ കര്യങ്ങൾ അറിയാത്ത രക്ഷകർത്താക്കൾ കുട്ടികളുടെ അധ്യാപകരെ നിരന്തരം വിളിക്കുക…അവരോട് ചോദിക്കുക എന്താണ് പഠിപ്പിച്ചത്.മകനോട് /മകളോട് എന്ത് പഠിക്കാൻ പറയണം എന്ന്…. കുട്ടികൾ സ്കൂളിൽ വിട്ടു വരുമ്പോൾ അവരോട് ചോദിക്കുക എന്തെല്ലാം പഠിപ്പിച്ചു എന്ന്… ഏതെല്ലാം വിഷയം പഠിപ്പിച്ചു എന്ന്….അതിന് ശേഷം ആ വിഷയങ്ങൾ പഠിച്ചോ എന്ന് കൂടെ കൂടെ അന്വേഷിക്കുക.പറ്റും എങ്കിൽ അവർ എന്ത് പഠിക്കുന്നു,മൊബൈൽ ഫോൺ പഠന സമയത്ത് ഉപയോഗിക്കുന്നുണ്ടോ എന്ന് കൂടി അന്വേഷിക്കുക.

എഴുത്തും വായനയും കളികളൊന്നുമില്ലാതെ മൊബൈല്‍ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ സാധിക്കുമോ ?

ഉറപ്പായും അറിയാൻ സാധിക്കും…ഇത്തരത്തിൽ ഉള്ള കുട്ടികൾ സ്കൂളിൽ പോലും സൗഹൃദങ്ങൾ വളരെ കുറച്ച് മാത്രമേ കാണൂ….പഠിക്കാൻ ഉത്സാഹം കുറവ് ആയിരിക്കും…അവരുടെ ലോകം മൊബൈൽ ഫോണുകൾ ആയിരിക്കും…..ലാസ്റ്റ് സീനുകൾ രാത്രി 12 കഴിഞ്ഞാലും കാണും….. പഠനത്തേക്കാൾ താൽപര്യം മറ്റ് കാര്യങ്ങൾക്ക് കുട്ടികൾ നൽകുന്നു….

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള നിർദ്ദേശങ്ങൾ ?

കൂടുതൽ കുട്ടികളെ പൊതു വിദ്യാലയത്തിൽ അയക്കാൻ രക്ഷകർത്താക്കൾക്ക് നിർദേശം നൽകുക…. പൊതു വിദ്യാലയങ്ങളുടെ മേന്മകൾ അവരെ അറിയിക്കുക…..മികച്ച റിസൽട്ട് നേടി എടുത്ത് കൊണ്ട്…..നമ്മുടെ പരസ്യങ്ങൾ നമ്മുടെ നേട്ടങ്ങളുടെ പേരിൽ ആയിരിക്കണം…..നല്ല ബിൽഡിംഗ് ഉണ്ട് അതിനാൽ കുട്ടികൾ നമ്മുടെ സ്കൂളിൽ വരണം എന്ന് പറയാതെ നമ്മുടെ സ്കൂളിൽ കഴിഞ്ഞ വർഷം നടന്ന പ്രവർത്തങ്ങൾ ഇതൊക്കെ ആണ്….നമ്മുടെ റിസൽട്ട് ഇതാണ്….അതിനാൽ നിങ്ങളുടെ മക്കളെ നമ്മുടെ സ്കൂളിലേക്ക് അയക്കണം എന്ന് പറയാനുള്ള അവസ്ഥയിൽ നമ്മൾ എത്തി ചേരുമ്പോൾ ആണ് നമ്മുടെ വിജയം….

ഇഷ്ടപ്പെട്ട വിനോദം:

വെബ്സൈറ്റ് വഴി കൂടുതൽ നേട്ടങ്ങൾ കര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കുക….. യാത്ര ചെയ്യുക …..

സ്കൂൾ പത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും:

ഏറ്റവും മികച്ച അഭിപ്രായം….വാർത്തകൾ വളരെ നേരത്തെ നമുക്ക് അറിയാൻ സാധിക്കുന്നു….. വിദ്യാഭ്യാസവും ആയി ബന്ധപ്പെട്ട് കര്യങ്ങൾ വളരെ പെട്ടെന്ന് നമുക്ക് ലഭിക്കുന്നു……കൂടുതൽ കാര്യങ്ങൾ,ജോലി കാര്യം ,വേക്കൻസികൾ,തുടങ്ങി എല്ലാം നമുക്ക് അറിയാൻ സാധിക്കുന്നു സ്കൂൾ പത്രത്തിലൂടെ……

Category: Teachers Column

Recent

ഏറ്റവും പുതിയ ജോലി ഒഴിവുകൾ അറിയാം; സ്കൂൾ പത്രം പുറത്തുവിടുന്നു

December 27, 2024

കേരള സ്കൂൾ അക്കാദമി നൽകുന്ന ബെസ്റ്റ് സ്കൂൾ, സ്കൂൾ മിത്ര PTA അവാർഡ്…

December 27, 2024

സ്കൂൾ അക്കാദമി കേരള സംഘടിപ്പിക്കുന്ന അഞ്ചാമത് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ്…

December 27, 2024

അധ്യാപക ഒഴിവുകൾ ഉൾപ്പെടെ നിരവധി വേക്കൻസികൾ

December 26, 2024

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024
Load More