കെ.എസ്.ഇ.ബി.യില്‍ വിവിധ തസ്തികകളിലായി 306 ഒഴിവുകള്‍
കെ.എസ്.ഇ.ബി.യില്‍ വിവിധ തസ്തികകളിലായി 306 ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഫുള്‍ടൈം ഡയറക്ടര്‍മാരുടെ യോഗം തീരുമാനിച്ചു.
അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 40 ശതമാനം പി.എസ്.സി. ക്വാട്ടയില്‍ 100-ഉം, സര്‍വ്വീസില്‍ ഉള്ളവരില്‍ നിന്നുമുള്ള 10 ശതമാനം ക്വാട്ടയില്‍ 50-ഉം, സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 30 ശതമാനം പി.എസ്.സി. ക്വാട്ടയില്‍ 50-ഉം, 10 ശതമാനം ക്വാട്ടയില്‍ സര്‍വ്വീസില്‍ ഉള്ളവരില്‍ നിന്നും 50-ഉം, ജൂനിയര്‍ അസിസ്റ്റന്റ് / കാഷ്യര്‍ തസ്തികയില്‍ 80 ശതമാനം പി.എസ്.സി. ക്വാട്ടയില്‍ 50-ഉം, ഡിവിഷണല്‍ അക്കൌണ്ട്സ് ഓഫീസര്‍ തസ്തികയില്‍ 33 ശതമാനം പി.എസ്.സി. ക്വാട്ടയില്‍ 6-ഉം ഒഴിവുകളാണ് പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുക.