കുട്ടികളുടെ അറ്റന്റൻസ് രജിസ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങൾ ..40% ൽ കൂടുതൽ ഹാജർ കുറവ് വന്നാൽ … ?.
- ഹാജർ പുസ്തകം
ഫോം 6 പ്രകാരമുളള ഹാജർ പുസ്തകം സ്കൂളിൽ ക്ലാസ് ഡിവിഷനുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്.
ജൂൺ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലെ ഹാജർ അതാത് മാസം രേഖപ്പെടുത്തുകയും “Cumulative” ആയി ഹാജർ തൻ മാസങ്ങളിൽ രേഖപ്പെടുത്തേണ്ടതുമാണ്
പ്രവൃത്തി ദിവസങ്ങളിൽ ആദ്യ പിരീഡിൽ തന്നെ ഉച്ചയ്ക്ക് മുമ്പുള്ള ഹാജർ രേഖപ്പെടുത്തുകയും ഉച്ചഭക്ഷണത്തിനു ശേഷമുളള ആദ്യ പിരീഡിൽ ഉച്ചയ്ക്ക് ശേഷമുളള ഹാജർ രേഖപ്പെടുത്തേണ്ടതുമാണ്
കുട്ടി ക്ലാസ്സിൽ ഹാജരാകാതിരിക്കുന്ന പക്ഷം ആബ്സന്റ് / ലീവ് എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
ഓരോ മാസത്തിലേയും അവസാന പ്രവൃത്തി ദിവസം ക്ലാസ് അധ്യാപിക, / അധ്യാപകൻ അതാത് മാസത്തെ കുട്ടിയുടെ മൊത്തം ഹാജർ ദിവസങ്ങളുടെ എണ്ണം, പേരിനു നേരെ രേഖപ്പെടുത്തേണ്ടതും പ്രഥമാധ്യാപകൻ സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.
റ്റി.സി നൽകുന്ന കുട്ടികളുടെ വിവരങ്ങൾ (റ്റി.സി Issued, തീയതി) എന്നിവ രേഖപ്പെടുത്തേണ്ടതാണ്. റ്റി.സി നൽകിയ കുട്ടികളുടെ പേരുകൾ തൊട്ടടുത്ത മാസം മുതൽ ഹാജർ പുസ്തകത്തിൽ രേഖപ്പെടുത്താൻ പാടില്ല.
മധ്യവേനലവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം വരെയുള്ള ഹാജർ രേഖപ്പെടുത്തി കുട്ടികളുടെ പേരിനു നേരെ ആകെയുളള ഹാജർ ശതമാനം എന്നിവ രേഖപ്പെടുത്തേണ്ടതാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ കുട്ടികളുടെ പേര് അതാത് മാസങ്ങളിൽ രേഖപ്പെടുത്തുകയും, മേയ് മാസം പ്രൊമോഷൻ സംബന്ധിച്ച വിവരങ്ങൾ ഹാജർ പുസ്തകത്തിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്.
എല്ലാ ഹാജർ പുസ്തകങ്ങളും സൂക്ഷ്മമായി പരിശോധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ അടുക്കി പ്രത്യേകം സൂക്ഷിക്കേണ്ടതാണ്.
- ഹാജർ കുറവ് പരിഹരിക്കൽ
(KERhapter VII Rule 9) . 15% നും 25% ഇടയിലുള്ള ഹാജർ കുറവ് പ്രഥമാധ്യാപകന്റെ ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തിൽ സാധൂകരിക്കാവുന്നതാണ്.
25% ൽ കൂടുതലും 40% ൽ താഴെയുളള ഹാജർ കുറവ് വിദ്യാഭ്യാസ ഓഫീസറുടെ അനുമതിയുടെ അടിസ്ഥാനത്തിൽ സാധൂകരിക്കാവുന്നതാണ്.
40% ൽ കൂടുതലുള്ള ഹാജർ കുറവ് യാതൊരു തരത്തിലും സാധൂകരിക്കാവുന്നതല്ല.
എന്നാൽ 1 മുതൽ 8 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ കാര്യത്തിൽ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ്സ്കയറ്റം നൽകുന്ന കാര്യത്തിലോ പരീക്ഷയ്ക്ക് ഇരുത്തുന്ന കാര്യത്തിലോ വിദ്യാർത്ഥികളുടെ ഹാജർക്കുറവ് ഒരു തടസ്സമല്ല.