വിവിധ മേഖലകളിൽ നിരവധി ഒഴിവുകൾ

December 29, 2024 - By School Pathram Academy

സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍; അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിലവിലുള്ള സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍മാരുടെ ഒഴിവിലേക്ക് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി, എംസിഎ, എം.എസ്.സി ഐ.ടി, എംസിഎ കംപ്യൂട്ടര്‍ സയന്‍സ്. പ്രായ പരിധി 35 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകല്‍ സഹിതം ഡിസംബര്‍ 28 ന് വൈകീട്ട് 5 നകം അയ്യന്തോള്‍ സിവില്‍സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2360381

ട്രെയിനി അഭിമുഖം

സംസ്ഥാന ആർക്കൈവ്സ് വകുപ്പ് നടപ്പിലാക്കി വരുന്ന അപൂർവ്വ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതിയിലേക്ക് പേപ്പർ കൺസർവേഷനിൽ പ്രവൃത്തി പരിചയമുള്ള പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് ജനുവരി 3ന് അഭിമുഖം നടക്കും.

കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആറുമാസത്തെ കുറയാത്ത പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും റിക്കാർഡ് കൺസർവേഷൻ/ ആർക്കൈവൽ സ്റ്റഡീസിലുള്ള പി.ജി ഡിപ്ലോമയും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പട്ട ആറു മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ രാവിലെ 10.30ന് തിരുവനന്തപുരം നളന്ദയിലുള്ള ആർക്കൈവ്സ് വകുപ്പ് ഡയറക്ടറേറ്റിൽ തിരിച്ചറിയൽ രേഖയും, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഡോക്യുമെന്റുകളുമായി ഹാജരാകണം. ഫോൺ: 9074541449, 9745542160.

ലാബ് ടെക്നീഷ്യൻ നിയമനം

        തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിനു കീഴിലെ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (ലാബ് ടെക്നീഷ്യൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 40 വയസോ അതിൽ താഴെയോ പ്രായമുള്ള MLTയിൽ ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ MLT യിൽ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

ജനനതീയതി വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ചീഫ് എൻജിനിയർ നിയമനം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ ഡെപ്യൂട്ടേഷൻ/ കരാർ അടിസ്ഥാനത്തിൽ ചീഫ് എൻജിനിയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.kshb.kerala.gov.in

ഗസ്റ്റ് ഇന്‍ട്രക്ടര്‍ നിയമനം

പുതിയതായി അനുവദിച്ച ഒല്ലൂര്‍ മണ്ഡലത്തിലെ പീച്ചി ഐടിഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍ട്രക്ടര്‍മാരെ നിയമിക്കുന്നു. പി.എസ്.സിയുടെ സംവരണ, സംവരണേതര റൊട്ടേഷന്‍ ചാര്‍ട്ട്പ്രകാരം ഡ്രാഫ്റ്റ്മാന്‍ സിവില്‍ തസ്തികയ്ക്ക് ഒസി വിഭാഗത്തില്‍ നിന്നും മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ തസ്തകയ്ക്ക് ഇസെഡ് വിഭാഗത്തില്‍ നിന്നും നിയമനം നടത്തും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 31 ന് രാവിലെ 10.30 ന് ചാലക്കുടി ഗവ. ഐ.ടി.ഐയില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2701491 

വനിതാ ഹോസ്റ്റലുകളില്‍ നിയമനം

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തൃശ്ശൂര്‍ ഡിവിഷന്റെ കീഴിലുള്ള പുല്ലഴി, മുളങ്കുന്നത്തുകാവ്, ചാലക്കുടി എന്നീ വനിതാ ഹോസ്റ്റലുകളിലേക്ക് മേട്രന്‍, വാര്‍ഡന്‍, സ്വീപ്പര്‍, മെയിന്‍ കുക്ക്, കുക്ക് ഹെല്‍പ്പര്‍, വാച്ച്മാന്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്രദേശ വാസികളായ വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തൃശ്ശൂര്‍ ഡിവിഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ – 680003 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഇ-മെയില്‍: [email protected] ഫോണ്‍: 0487 2360849.

അധ്യാപക ഒഴിവുകൾ

 നെയ്യാറ്റിൻകര നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്. വിഭാഗത്തിൽ ജൂനിയർ മാത്തമാറ്റിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 31-ന് രാവിലെ 11-ന്.

പാറശ്ശാല അയിര ഗവ. എച്ച്. എസ്.എസിൽ സീനിയർ ഫിസിക്സ് – അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30- ന് 1.30-

കാഞ്ഞിരംകുളം

കാഞ്ഞിരകുളം ഗവ. ഹൈസ്കൂളിൽ, ഹൈ സ്കൂൾ വിഭാഗത്തിൽ ഗണിതാധ്യാപകന്റെയും ഫുൾടൈം മീനിയലിന്റെയും താത്കാലിക ഒഴിവുണ്ട്. അഭിമുഖം 31-ന് രാവിലെ 10-ന് നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

കാസർകോട് : ജി.എം.വി.എച്ച്.എസ്.എസ്. തളങ്കര വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ. യോഗ്യത ബി.എസ്സി. എം.എൽ.ടി. കൂടിക്കാഴ്ച 31- ന് രാവിലെ 11-ന്. ഫോൺ: 6238888190

മുല്ലശ്ശേരി : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്‌ച തിങ്കളാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.

ഒള്ളൂർ: ഒള്ളൂർ ഗവ. യു.പി.സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീ ച്ചറുടെ (ഹിന്ദി) ഒഴിവിലേക്ക് ദിവസവേതനാടി സ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 31-ന് രാവിലെ 11-ന്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കു ന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഹാജരാകണം.

ചെട്ടിയാൻ കിണർ: ചെട്ടിയാൻകിണർ ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗം ഫോർവീൽ ടെക്നീഷ്യൻ (എഫ്.എസ്. ടി.) കോഴ്സിൽ വൊക്കേഷണൽ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 31-ന് രാവിലെ 11-ന്. ഫോൺ: 7356863773.

അരീക്കോട് അരീക്കോട് സുല്ലമുസ്സലാം  കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജനുവരി നാലിന് രാവിലെ 10-ന് നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ രജിസ്റ്റർചെയ്തവർക്ക് അപേക്ഷിക്കാം.ഫോൺ: 0483 2850700.

പെരുവള്ളൂർ പെരുവള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്. ടി. സംസ്കൃതം (പാർട്ട് ടൈം) അധ്യാപക തസ്തികയിലേ ക്കുളള നിയമനത്തിന് 31-ന് രാവിലെ 10.30-ന് അഭിമുഖം നടത്തും.

എടത്തനാട്ടുകര എടത്തനാട്ടുകര ഗവ. ഓറിയൻ്ൽ ഹയർസെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗത്തിൽ യു.പി.എസ്.ടി. അധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച 11- ന് സ്കൂൾ ഓഫീസിൽ.

പാലക്കാട് ബിഗ് ബസാർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ജൂനിയർ വിഭാഗത്തിൽ ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച 11-ന്.: 2504166, 9447923144.

മുട്ടപ്പള്ളി മുട്ടപ്പള്ളി ഗവ. വെൽഫെയർ എൽ.പി. സ്കൂളിൽ അധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ തിങ്കളാഴ്ച 10-ന് സ്കൂൾ ഓഫീസിലെത്തണം.

ചാത്തന്നൂർ കല്ലുവാതുക്കൽ ഗവ. എൽ.പി.സ്കൂളിൽ ദിവസവേ തനാടിസ്ഥാനത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ബുധനാഴ്ച 10.30-ന് സ്കൂളിൽ നടത്തും. 

അധ്യാപക നിയമനം

വെഞ്ഞാറമൂട് കോലിയക്കോ ട് ഗവ. യു.പി.സ്കൂളിൽ യു.പി. എസ്.ടി., ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എഫ്.ടി.എൽ. പി.) വിഭാഗങ്ങളിലായി രണ്ട് താത്കാലിക ഒഴിവുകളുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഡിസംബർ 30-ന് സ്കൂളിലെത്തണം. അഭിമുഖം യു.പി.എസ്.ടി.ക്ക് രാവിലെ 10-നും എഫ്.ടി.എൽ. പി.ക്ക് 11-നുമാണ്.

വെള്ളനാട് വെള്ളനാട് ജി.കാർ ത്തികേയൻ സ്മാരക ഗവ. വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിതാധ്യാപക താത്കാലിക ഒഴിവുണ്ട്.അഭിമുഖം 30-ന് രാവിലെ 10. ന്

 

Category: Job VacancyNews