ഒന്നാം ക്ലാസ്സ് പ്രവേശനത്തിനുള്ള അഞ്ച് മാനദണ്ഡങ്ങൾ …
ഒന്നാം ക്ലാസ്സ് പ്രവേശനത്തിന്
1) രക്ഷിതാവ് സമർപ്പിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം നം. 3, കെ.ഇ.ആർ അദ്ധ്യായം 6 ചട്ടം 1)
2) കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് (ജനന മരണ വിവാഹ രജിസ്ട്രാർ നൽകുന്നത്. പിന്നോക്ക വിഭാഗങ്ങളിലോ അവശ വിഭാഗങ്ങളിലോപ്പെട്ട ഒരു കുട്ടിയെ സംബന്ധിച്ച് ജനന സർട്ടി ഫിക്കറ്റ് ലഭ്യമല്ലാത്തപ്പോൾ സ്കൂൾ പ്രവേശനത്തിന് താഴെപ്പറയുന്ന ഏതെങ്കിലും രേഖകൾ സമർ പ്പിച്ചാൽ മതിയാകും (ആർ.റ്റി.ഇ ചട്ടം 12)
എ) ആശുപത്രി അല്ലെങ്കിൽ ആക്സിലറി നേഴ്സ് & മിഡ് വൈഫ് രജിസ്റ്റർ റിക്കോർഡ് ബി) അംഗൻവാടി റിക്കോർഡ്
സി) ആർ.റ്റി.ഇ ചട്ടം 12 ഫോറം – IV – ൽ മാതാപിതാക്കളുടെയോ, രക്ഷകർത്താക്കളുടെയോ സത്യവാങ്മൂലം.
3) കുട്ടിയുടെ ആധാർ യു.ഐ.ഡി.ഇ.ഐ.ഡി രണ്ടാം ക്ലാസ്സ് മുതലാണ് ടി.സി ഹാജരാക്കേണ്ടത്.