ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ അക്കാദമി സംഘടിപ്പിച്ച പ്രതിഭാ സംഗമം ആഹ്വാനം ചെയ്തു

September 14, 2024 - By School Pathram Academy

ആധുനിക കാലഘട്ടത്തിൽ നേടിയെടുക്കാവുന്ന ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്ന് സ്കൂൾ അക്കാദമി സംഘടിപ്പിച്ച പ്രതിഭാ സംഗമം ആഹ്വാനം ചെയ്തു.

മേതല കല്ലിൽ സ്കൂൾ അക്കാദമി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു സംസാരിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെയും 9 എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെയും എൻ എം എം എസ്, യു എസ് എസ് വിജയികളെയും ആണ് പ്രതിഭാ സംഗമത്തിൽ ആദരിച്ചത്. പ്രതിഭാ സംഗമത്തോടനുബന്ധിച്ച് കുട്ടികൾക്ക് പായസവിതരണവും നടത്തി.

ഇന്നത്തെ വിദ്യാർത്ഥികൾ നാളത്തെ പൗരന്മാരാണ്. രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ കലാലയങ്ങളിലാണ് നമ്മൾ പഠിക്കേണ്ടത്. രാജ്യത്തെ ഏറ്റവും ഉന്നത കലാലയമായ മദ്രാസ് ഐഐടി പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പ്രതിഭകളായി ഓരോ കുട്ടികളും ഉയർന്നുവരണമെന്നും അതിനായി കൂടുതൽ കൂടുതൽ പരിശ്രമിക്കമെതെന്നും പ്രതിഭാ സംഗമത്തിൽ പ്രസംഗിച്ചവരെല്ലാം ഊന്നിപ്പറഞ്ഞു. യോഗത്തിൽ വാർഡ് മെമ്പർ ജിജു ജോസഫ് അധ്യക്ഷത വഹിച്ചു. പ്രൗഢഗംഭീരമായ അധ്യക്ഷ പ്രസംഗം ആണ് വിദ്യാർത്ഥികൾക്ക് മുന്നിൽ വാർഡ് മെമ്പർ നടത്തിയത്. വിദ്യാർത്ഥികളുടെ ഭാവി ഭാസുരമാക്കാൻ നല്ല രീതിയിലുള്ള വിദ്യാഭ്യാസം കരസ്ഥമാക്കണമെന്ന് വാർഡ് മെമ്പർ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.

അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി ഷാജി യോഗം ഉദ്ഘാടനം ചെയ്തു. മികച്ച വിദ്യാഭ്യാസം നേടി നല്ലൊരു ഭാവി രൂപപ്പെടുത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡണ്ട് വിദ്യാർത്ഥികളോ അഭ്യർത്ഥിച്ചു.

സ്കൂൾ അക്കാദമി പ്രിൻസിപ്പൽ ഡോ. പാർവ്വതി കുട്ടികൾക്ക് ഇംഗ്ലീഷിലുള്ള പ്രസംഗം നടത്തി കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ അക്കാദമി ഡയറക്ടർ മൊയ്തീൻ ഷ സ്വാഗതവും സ്കൂൾ അക്കാദമി വനിതാ ചെയർപേഴ്സൺ ഷഹനാസ് ടീച്ചർ നന്ദിയും പറഞ്ഞു.യോഗത്തിൽ കുട്ടികൾ മറുപടി പ്രസംഗം നടത്തുകയും ഗാനം ആലപിക്കുകയും ചെയ്തു.