എച്ച്.എസ്.റ്റി (ഇംഗ്ലീഷ്) അധ്യാപകനെ/അധ്യാപികയെ നിയമിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു :-

October 18, 2022 - By School Pathram Academy

ഉത്തരവ്

1. ഹൈസ്കൂളുകളിൽ കെ.ഇ.ആർ അധ്യായം XXIII, ചട്ടം 6.1. പ്രകാരം ഇംഗ്ലീഷിനെ ഒരു ഭാഷാ വിഷയമായി പരിഗണിച്ച് മറ്റ് ഭാഷാ വിഷയങ്ങൾക്ക് തസ്തിക അനുവദിക്കുന്ന അതേ രീതിയിൽ പിരീഡ് അടിസ്ഥാനത്തിൽ

20 21-22 വർഷം മുതൽ തസ്തികകൾ അനുവദിക്കണമെന്ന് നിർദ്ദേശിച്ചു കൊണ്ട് പരാമർശം (2) വിധിന്യായപ്രകാരം ബഹു. ഹൈക്കോടതി ഉത്തരവായിരുന്നു.

 

2. ബഹു കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി പരാമർശം (3) പ്രകാരം ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുകയും പ്രസ്തുത കമ്മിറ്റിയെ സഹായിക്കുന്നതിനായി ഡയറക്ടറേറ്റ് തലത്തിൽ മറ്റൊരു കമ്മിറ്റി കുടി രൂപീകരിക്കുകയും ചെയ്തു.

 

3. പരാമർശം (1) പ്രകാരം അഞ്ച് ഡിവിഷനിൽ കുറവുള്ള സർക്കാർ/എയ്ഡഡ് ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് തസ്തിക അനുവദിക്കുന്നില്ല. എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തിക ലഭ്യമല്ലാത്ത സ്കൂളുകളിൽ നടപ്പു വർഷത്തേക്കു മാത്രം ഒരു എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തിക താല്ക്കാലികമായി അനുവദിച്ച് ദിവസവേതനാടി സ്ഥാനത്തിൽ നിയമനം നടത്താവുന്നതും വിശദമായ പഠനത്തിനുശേഷം പിരീഡ് അടിസ്ഥാനപ്പെടുത്തി എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തിക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതുമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പരാമർശം (4) പ്രകാരം അറിയിച്ചിരുന്നു.

 

4. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം നിലവിൽ ഭാഷാധ്യാപകരുടെ തസ്തികകൾ അനുവദിക്കുന്നത് അവയോരോന്നിനും ലഭ്യമായ പിരീഡുകളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ പരാമർശം (1) ഉത്തരവിന്റെ അനുബന്ധമായി ചേർത്തിട്ടുള്ള പട്ടിക പ്രകാരമാണ് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് അടക്കമുള്ള കോർ വിഷയങ്ങളിൽ (ഫിസിക്കൽ സയൻസ്, നാച്ച്വറൽ സയൻസ്, ഗണിതം, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്) 2002-03 വർഷം മുതൽ തസ്തികകൾ അനുവദിച്ചിരിക്കുന്നത്. കോർ വിഷയങ്ങളുടെ ഈ ഗ്രൂപ്പിൽ നിന്ന് എച്ച്.എസ്.റ്റി (ഇംഗ്ലീഷ്) നെ അടർത്തി മാറ്റി ഭാഷയായി പരിഗണിച്ച് പിരീഡ് അടിസ്ഥാനത്തിൽ തസ്തികകൾ അനുവദിക്കുമ്പോൾ അതു മറ്റു കോർ വിഷയങ്ങളിലെ അധ്യാപക തസ്തികകളുടെ വിന്യാസത്തെയും നിലവിലുള്ള കരിക്കുലത്തെയും എപ്രകാരം ബാധിക്കുമെന്നും, സാമ്പത്തിക ബാധ്യത എത്രയാണെന്നും കണക്കാക്കുന്നതിന് വിശദമായ പഠനവും സമഗ്രമായ വിശകലനവും ആവശ്യമാണ്. കൂടാതെ പരമാർശം (1) ഉത്തരവിന്റെ അനുബന്ധമായി ചേർത്തിട്ടുള്ള കോർ വിഷയങ്ങളിലെ അധ്യാപക തസ്തികകളുടെ വിന്യാസം വിശദമാക്കുന്ന പട്ടിക യുക്തിഭദ്രമായും സന്തുലിതമായും പുനഃക്രമീകരിക്കേ ണ്ടതുമുണ്ട്. ഇതിനായി പരാമർശം (5) പ്രകാരം ഒരു പഠന കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ആയതിന്റെ പ്രവർത്തനം ഇപ്പോൾ അന്തിമഘട്ടത്തിലാണ്.

 

5. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ 2019-20 വർഷത്തെ തസ്തിക നിർണ്ണയം തന്നെയാണ് 2020 – 21 | 20 21 – 22 വർഷങ്ങളിലും തുടർന്നിരുന്നത്. 2022-23 വർഷത്തെ തസ്തിക നിർണ്ണയം പൂർത്തിയായിക്കഴിഞ്ഞു. പരാമർശം (2) ലെ വിധിന്യായം പാലിച്ച് ഇംഗ്ലീഷിനെ ഭാഷായായി കണക്കാക്കി പിരീഡ് അടിസ്ഥാനത്തിൽ എച്ച്.എസ്.റ്റി (ഇഗ്ലീഷ്) തസ്തികകൾ അനുവദിക്കുമ്പോൾ അത് നിലവിലുള്ള മറ്റു ഭാഷ വിഷയങ്ങളുടേയും കോർ വിഷയങ്ങളുടേയും തസ്തികകളുടെ വിന്യാസത്തേയും നിലവിലുള്ള അധ്യാപകരേയും പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ടി പഠന കമ്മിറ്റിയുടെ അത്യന്താപേക്ഷിതമാണ്. എന്നാൽ ബഹു.കോടതിയുടെ വിധിന്യായം പാലിക്കേണ്ടതുള്ളതിനാലും കമ്മിറ്റിയുടെ പ്രവർത്തനം അന്തിമഘട്ടത്തിലായതിനാലും ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 3, 4 ഡിവിഷനുകൾ മാത്രമുള്ള സർക്കാർ , എയ്ഡ്‌സ് ഹൈസ്കൂളുകളിൽ നടപ്പുവർഷത്തേക്കു മാത്രം ഓരോ എച്ച്.എസ്.റ്റി (ഇംഗ്ലീഷ്) അധ്യാപകനെ/അധ്യാപികയെ ദിനവേതനാടി സ്ഥാനത്തിൽ നിയമിക്കാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ദിനവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നതിന് സർക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും പുറപ്പെടുവിച്ചിട്ടുള്ള മുൻകാല ഉത്തരവുകളിലെ വ്യവസ്ഥകൾ പാലിച്ചായിരിക്കണം ഈ നിയമനവും നടത്തേണ്ടത്.

 

(ഗവർണറുടെ ഉത്തരവിൻ പ്രകാരം) മീനാംബിക എം.ഐ ജോയിന്റ് സെക്രട്ടറി

 

പൊതുവിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം. പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ, (ഓഡിറ്റ്), കേരള, തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ (എ &ഇ), കേരള, തിരുവനന്തപുരം. അഡ്വക്കേറ്റ് ജനറൽ ഓഫീസ്, എറണാകുളം. (ആമുഖകത്ത് സഹിതം)

ഡയറക്ടർ (വെബ് & ന്യൂ മീഡിയ)/ പ്രസ്സ് റിലീസ്, വിവര പൊതുജന സമ്പർക്ക വകുപ്പ് ധനകാര്യ (വിദ്യാഭ്യാസ (എ) വകുപ്പ് (15.10.2022-ലെ 2169278/വിദ്യാ-എ3/286/2022/ധന നമ്പർ അനൗദ്യോഗിക കുറിപ്പ്) കരുതൽ ഫയൽ ഓഫിസ് കോപ്പി

 

ഉത്തരവിൻ പ്രകാരം

 

Signed by N.k. Sheena Date: 17-10-2022  സെക്ഷൻ ഓഫീസർ

 

പകർപ്പ് : ബഹു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ബഹു.ധനകാര്യ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ബഹു.പൊതു വിദ്യാഭ്യസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് പൊതു വിദ്യാഭ്യസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പി.എ.ക്ക് . പൊതു വിദ്യാഭ്യസ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ സി.എ.ക്ക്