ഈ വർഷത്തെ അൽ മാഹിർ അറബിക് സ്കോളർഷിപ്പ് ഫൈനൽ പരീക്ഷ ഒക്ടോബർ 26 ന്. പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലർ

September 27, 2024 - By School Pathram Academy

സർക്കുലർ

വിഷയം : പൊതു വിദ്യാഭ്യാസം – അറബി ഭാഷ പഠനം – അൽ മാഹിർ സ്കോളർഷിപ്പ് – സംബന്ധിച്ച്.

സൂചന : 1. 16/02/2024 ബഹു.ഡിജിഇയുടെ നോട്ട്.

2. 2024-25 വർഷത്തെ അക്കാഡമിക് കലണ്ടർ

മേൽ സൂചന പ്രകാരം ഈ വർഷത്തെ അൽ മാഹിർ അറബിക് സ്കോളർഷിപ്പ് ഫൈനൽ പരീക്ഷ ഒക്ടോബർ 26(ശനിയാഴ്ച) സബ്ജില്ലാ കേന്ദ്രങ്ങളിൽ വച്ച് നടക്കുന്നതാണ്. സംസ്ഥാനത്ത് അറബിക് പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റർമാർ 3-10-24 വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് അതിന്റെ സ്കൂൾതല സ്ക്രീനിംഗ് പരീക്ഷ നടത്തേണ്ടതാണ്. സ്ക്രീനിംഗ് പരീക്ഷയിൽ 70% മാർക്ക് വാങ്ങിയ കുട്ടികളാണ് ഫൈനൽ പരീക്ഷയ്ക്ക് യോഗ്യത നേടുന്നത്, അവരുടെ അഡ്മിഷൻ നമ്പർ പേര് എന്നിവ അടങ്ങിയ ലിസ്റ്റ് ഒക്ടോബർ 5 നകം സബ്ജില്ല അക്കാദമിക് കോംപ്ലക്സ് സെക്രട്ടറിക്ക് ഹെഡ്മാസ്റ്റർമാർ അയച്ച് കൊടുക്കേണ്ടതാണ്.