അയ്യങ്കാളി സ്കോളർഷിപ്
അയ്യങ്കാളി സ്കോളർഷിപ് – തീയതി നീട്ടി
പട്ടികജാതി വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് & ഡവലപ്പ്മെൻ്റ് പദ്ധതി പ്രകാരം അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നതിൻ്റെ സമയപരിധി നവാബർ 24 വരെ നീട്ടി
അപേക്ഷകർ 2023-24 വർഷം സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ പഠിച്ചവരും നിലവിൽ സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ 5, 8 ക്ലാസ്സുകളിൽ പഠിക്കുന്ന വരുമായിരിക്കണം. നാലാം ക്ലാസ്സിലെ / ഏഴാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് ലഭിച്ചിരിക്കണം.
പട്ടികജാതിയിലെ ദുർബല വിഭാഗങ്ങളായ വേടൻ, നായാടി, കള്ളാടി, അരുന്ധതിയാർ /ചക്ലിയർ സമുദായങ്ങളിലെ വിദ്യാർത്ഥികളിൽ ബി ഗ്രേഡ് ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. കുടുംബ വാർഷിക വരുമാനം 1,00,000/- രൂപയിൽ കവിയരുത്
ജാതി, വരുമാന സർട്ടിഫിക്കറ്റ്, ഏറ്റവും ഒടുവിലായി എഴുതിയ പരീക്ഷയുടെ മാർക്ക് സഹിതം ബന്ധപ്പെട്ട ബ്ലോക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.