അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

August 10, 2024 - By School Pathram Academy

അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

2024 ആഗസ്റ്റ് 07 ന് നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

 

2024- 2025 വർഷത്തെ ഓണപ്പരീക്ഷ സെപ്തംബർ 03 മുതൽ 12 വരെ നടത്തും.

 

വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഫയൽ അദാലത്തുകളിൽ 80 % പരാതികൾ തീർപ്പാക്കി. വിദ്യാഭ്യാസ വകുപ്പിൽ 105000 ഫയലുകൾ കെട്ടിക്കിടന്നത് 63000 ആയി കുറഞ്ഞിട്ടുണ്ട്.

വയനാടിന് വേണ്ടി പ്രത്യേക അദാലത്ത് നടത്തും.

 

220 അധ്യയന ദിവസങ്ങൾ സംബന്ധിച്ച കോടതി വിധിയനുസരിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി തീരുമാനമെടുക്കും.

 

NAS പരീക്ഷ 2024 നവംബർ 19 ന് നടക്കും. Std 3, 6, 9 ക്ലാസുകളിലാണ് പരീക്ഷ. ലാംഗ്വേജ്, കണക്ക്, സോഷ്യൽ സയൻസ്, പരിസര പഠനം (world around us) എന്നീ വിഷയങ്ങളിലാണ് പരീക്ഷ. OMR ഷീറ്റിലാണ് പരീക്ഷ. ഇതിനായി സ്കൂൾ, ക്ലസ്റ്റർ, BRC, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിൽ അക്കാഡമിക് കമ്മിറ്റി രൂപീകരിക്കും.

ആഗസ്റ്റ് 08 ന് ജില്ലാതലം,

12 ന് BRCതലം,

13 ന് ക്ലസ്റ്റർ തലം

14 ന് സംസ്ഥാന തലത്തിലും അവലോകന യോഗങ്ങൾ നടത്തും.

ഇതിനായി

ആഗസ്റ്റ് 31,

ഒക്ടോബർ 31,

നവംബർ 13

തീയതികളിൽ 3 മോഡൽ പരീക്ഷ പരീക്ഷ നടത്തും.

 

ആഗസ്റ്റ് 16നും 24നും, സെപ്റ്റംബർ 26നും, ഒക്ടോബർ 09 നും 15 നും 21 നും നവംബർ 07 നും പ്രതിവാര പരീക്ഷയും നടത്തും.

 

വിദ്യാഭ്യാസ നിലവാരം ഉയർത്താൻ എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം ഏർപ്പെടുത്തും. പരാജയപ്പെടുന്നവർക്ക് ഒരു ബ്രിഡ്ജ് കോഴ്സ് നടത്തി പരിക്ഷ നടത്തും. ഈ കാര്യത്തിൽ കൂടുതൽ കൂടിയാലോചനയ്ക്കായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും AEO / DEOതലത്തിലും കോൺക്ലേവ് നടത്തും.

 

👉ഹയർ സെക്കൻഡറി പ്രവേശനം ആഗസ്റ്റ് 09 ന് പൂർത്തീകരിക്കും.

 

PM ശ്രീ സ്കൂൾ വിഷയത്തിൽ തത്വത്തിൽ കേന്ദ്ര സർക്കാരിനോട് സഹകരിക്കാനും കത്ത് നൽകി SSK, സ്റ്റാർസ്‌ പദ്ധതികളിലൂടെ കിട്ടാനുള്ള 1432 കോടി വാങ്ങിയെടുക്കാനും സർക്കാർ തീരുമാനിച്ചതായി ബഹു. മന്ത്രി അറിയിച്ചു.

Category: News