അധ്യാപകരുടെ ചുമതലകൾ, Rule 12 of Chapter IX KER, RTE Rule 18
അധ്യാപകരുടെ ചുമതലകൾ
Rule 12 of Chapter IX KER, RTE Rule 18 എന്നിവയിൽ പരാമർശിച്ചിട്ടുള്ള ചുമതലകൾ കൃത്യതയോടെ നിർവ്വഹിക്കേണ്ടതാണ്
ബോധന പ്രക്രിയയിൽ കഴിവിന്റെ പരമാവധി പ്രവർത്തിക്കേണ്ടതാണ്.
ക്ലാസ് മുറികളിലേയും സ്കൂളിലേയും പൊതു അച്ചടക്ക പാലനം
സ്കൂളിലും സമൂഹത്തിലും മാതൃകാപരമായ രീതിയിൽ പെരുമാറൽ
പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ദൈനംദിനാസൂത്രണം തയ്യാറാക്കൽ
സ്കൂളിലും ക്ലാസിലും ഹാജരാകുനതിൽ കൃത്യത പാലിക്കൽ
കരിക്കുലം പ്രവർത്തനങ്ങൾ കൃത്യസമയത്ത് തന്നെ പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനം നടത്തൽ
കുട്ടികളുടെ ബോധന നിലവാരത്തിനനുസരിച്ച് പഠന പ്രവർത്തനങ്ങൾ ക്രമീകരിക്കുക
ക്ലാസ് പി.ടി.എ യുടെ സംഘാടനം
മാതൃകാപരവും മാന്യവുമായ വേഷം, ഭാഷ, പെരുമാറ്റം എന്നിവ പാലിക്കൽ
കുട്ടികളുടെ പഠന പുരോഗതി സംബന്ധിച്ച് രക്ഷകർത്താക്കളുമായി നിരന്തര സമ്പർക്കം പുലർത്തൽ
സ്കൂളിലെ ലൈബ്രറി ലാബ് സൗകര്യങ്ങൾ സജീവമായി ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഒരുക്കുക
ഇൻസർവ്വീസ് പരിശീലന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുക
വകുപ്പ്തല നിർദ്ദേശ പ്രകാരം സിലബസ് നിർമ്മിതി, പാഠപുസ്തക നിർമ്മിതി സർക്കാർ നിർദ്ദേശിക്കുന്ന ഇതര പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുക
സ്കൂൾ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകൻ നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കൽ