അദ്ധ്യാപക അനദ്ധ്യാപക തസ്തികകളിലെ താൽക്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തുന്നത് സംബന്ധിച്ച് :-
File No.DGE/7622/2022-C2
“ഭരണഭാഷ – മാതൃഭാഷ
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം തിരുവനന്തപുരം, തീയതി : 25/05/2022
പ്രേഷകൻ
പൊതുവിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം.
സ്വീകർത്താവ്
എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും
സർ
വിഷയം :- പൊതുവിദ്യാഭ്യാസം-ജീവനക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ അദ്ധ്യാപക അനദ്ധ്യാപക തസ്തികകളിലെ താൽക്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തുന്നത് സംബന്ധിച്ച്
സൂചന : തിരുവനന്തപുരം എമ്പ്ലോയെന്റ് ഡയറക്ടറുടെ 10/05/2022 ലെ ഡി ഇ
സൂചനയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ നിലവിലുള്ള അദ്ധ്യാപക അനദ്ധ്യാപക തസ്തികകളിൽ ഉണ്ടാകുന്ന താൽക്കാലിക ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നികത്തണം എന്നറിയിച്ചു കൊണ്ട് സൂചന പ്രകാരം ലഭിച്ചിട്ടുള്ള കത്ത് തുടർനടപടികൾക്കായി ഇതോടൊന്നിച്ചയക്കുന്നു.
വിശ്വസ്തതയോടെ
ബിജുമോൻ ജോസഫ് പെൻ 101243
സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു വേണ്ടി