അക്ഷരമുറ്റം ക്വിസ് മാതൃക ചോദ്യങ്ങൾ ഭാഗം – 3

August 06, 2024 - By School Pathram Academy

വിദ്യാർത്ഥികൾക്കായി ഈ സ്കൂൾ പത്രം തയ്യാറാക്കിയ അക്ഷരമുറ്റം ക്വിസ് ചോദ്യങ്ങൾ

LP,UP| HS, HSS വിഭാഗം  കുട്ടികൾക്കും ഉപയോഗിക്കാം

|Akshramuttam Quiz 

 

മാറ്റൊലി, കാവ്യപീഠിക, മാനദണ്ഡം, മനുഷ്യ കഥാനുഗായികൾ,

നാടകാന്തം കവിത്വം തുടങ്ങിയ കൃതികളുടെ രചയിതാവ്?

ജോസഫ് മുണ്ടശ്ശേരി

ഓണസദ്യ എന്ന കൃതി എഴുതിയത്?

വള്ളത്തോൾ നാരായണമേനോൻ

കൊല്ലം കണ്ടാലൊരുവനവിടെ തന്നെ പാർക്കാൻ കൊതിച്ചിട്ടില്ലം വേണ്ടന്നുള്ള ഒരു ചൊല്ലുണ്ടത്രെ ഈ വരികൾ ഏത് പ്രാചീന കാവ്യത്തിൽ നിന്നുള്ളതാണ്?

മയൂര സന്ദേശം

ഒരുപിടി നെല്ലിക്ക എന്ന കവിത സമാഹാരത്തിന്റെ രചയിതാവ്?

ഇടശ്ശേരി

കേരളത്തിലെ ആദ്യ പരിസ്ഥിതി കവിത എന്ന വിശേഷിപ്പിക്കാവുന്ന കുറ്റിപ്പുറം പാലം എന്ന കവിതയുടെ രചയിതാവ്?

ഇടശ്ശേരി

ഏതു സാമൂഹ്യ പരിഷ്കർത്താവിന്റെ ജന്മഗൃഹമാണ് കൈപ്പിള്ളി മന?

വി ടി ഭട്ടതിരിപ്പാട്

Spike disease എന്തിനെ ബാധിക്കുന്ന രോഗമാണ്?

ചന്ദനമരങ്ങൾ

ഗദ്ദാദർ ചാറ്റർജിക്ക്‌ രാമകൃഷ്ണ പരമഹംസൻ എന്നപേര് നൽകിയത് ആരാണ്?

തോട്ടപുരി (ഗുരുക്കന്മാരിൽ ഒരാൾ )

തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്നത് എന്ന്?

1949 ജൂലൈ 1 -ന്

സ്വർണ്ണം അലിയുന്ന ആസിഡ് മിശ്രിതത്തിന്റെ പേര്?

അക്വാറീജിയ

ഗാന്ധിജിയുടെ അവസാനത്തെ സത്യാഗ്രഹം എന്തിനു വേണ്ടിയായി രുന്നു?

ഇന്ത്യാ വിഭജനത്തിനു ശേഷം പാക്കിസ്ഥാന് ഇന്ത്യ നൽകാനുള്ള 55 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് (1948 ജനുവരി 13- 17)

“ഒരു കൈയിൽ സമാധാനത്തിന്റെ ഒലീവിലയും മറുകൈയിൽ വിമോചന പോരാളികളുടെ തോക്കുമായാണ് ഞാൻ വന്നിരിക്കുന്നത് ഒലീവിലകൾ എന്റെ കൈയിൽ നിന്നും നഷ്ടമാകാതിരിക്കട്ടെ ” ഇത് ആരുടെ വാക്കുകളാണ്?

യാസർ അറഫാത്ത്

My Indian Years എന്ന പുസ്തകത്തിന്റെ രചയിതാവ്?

ഹാർഡിൻജ്ജ് പ്രഭു

കുഞ്ഞാപ്പി, ബാഹുലേയൻ,

ഗോവിന്ദ പണിക്കർ എന്നിവർ ചേർന്ന് ആരംഭിച്ച സത്യാഗ്രഹം?

വൈക്കം സത്യാഗ്രഹം

‘തുമ്പപ്പൂ ‘ എന്ന കവിതയുടെ രചയിതാവ്?

ഉള്ളൂർ

കൂട്ടുകൃഷി, പുത്തൻകലവും അരിവാളും, കാവിലെ പാട്ട് എന്നീ കൃതികളുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

1948 ഫെബ്രുവരി 28 ഇന്ത്യയെ സംബന്ധിച്ച് അതിവൈകാരികതയുടെ ദിനമായിരുന്നു അന്നാണ് ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷ് പട്ടാളത്തിന്റെ അവസാന സംഘവും യാത്ര പറഞ്ഞത് ആ ട്രൂപ്പ് അറിയപ്പെട്ടിരുന്നത് ഏത് പേരിൽ ആയിരുന്നു?

സോമർസെറ്റ് ലൈഫ് ഇൻഫന്ററി

തായ്‌വാനിലെ ജനപ്രിയമായ പാനീയങ്ങളിൽ ഒന്നാണ് ബബിൾ ചായ എന്താണ് ഇതിന്റെ പ്രത്യേകത?

മരിച്ചീനിയുടെ ചെറിയ ഉണ്ടകൾ കുമിളകൾ പോലെ ഈ ചായയിൽ ഉണ്ടാവും

“ഇരുട്ടിനെ തുളച്ചിറങ്ങിയ പ്രകാശ രശ്മിയായിരുന്നു അദ്ദേഹം ” ജവഹർലാൽ നെഹ്റു ആരെക്കുറിച്ചാണ് ഇങ്ങനെ എഴുതിയത്?

ഗാന്ധിജി

ഡിസ്കവറി ഓഫ് ഇന്ത്യ (ഇന്ത്യയെ കണ്ടെത്തൽ) എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?

ജവഹർലാൽ നെഹ്റു

ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്ന സംഘടന?

ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ( FIFA) (1904 രൂപീകരിച്ച ഈ സംഘടനയിൽ ഇന്ന് 211 അംഗങ്ങളുണ്ട്. ഫിഫയുടെ ആസ്ഥാനം സ്വിറ്റ്സർലൻഡിലെ സുറിക്കാണ്)

ഉൾനാട്ടിലെ ഓണം എന്ന കൃതിയുടെ എഴുതിയത്?

കുമാരനാശാൻ

കേരള നവോത്ഥാനത്തിന്റെ കന്നിമൂലക്കല്ല് എന്ന് ചട്ടമ്പിസ്വാമികളെ വിശേഷിപ്പിച്ചത് ?

ഡോ. എസ് ഗുപ്തൻ നായർ

“ഞങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടത്തിൽ പ്രവേശിപ്പിച്ചിട്ടില്ലെങ്കിൽ ഞങ്ങൾ പാടത്തിറങ്ങി പണി ചെയ്യാനും ഇല്ല ” എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

അയ്യങ്കാളി

‘ഓർമ്മയിലെ ഓണം’ എന്ന കവിതയുടെ രചയിതാവ്?

ബാലചന്ദ്രൻ ചുള്ളിക്കാട് 

ഗാന്ധിജിയുടെ ഇംഗ്ലീഷ് പുത്രിമാർ എന്നറിയപ്പെടുന്നത് ആരൊക്കെയാണ്?

മീരബെൻ (മാഡലിൻ സ്ലെഡ് )

സരളാബൻ (കാതറിൻ മേരി ഹെലിമാൻ)

ധീരരായ സൈനികരെ വേണം ശമ്പളം മരണം, വില രക്തസാക്ഷിത്വം, പെൻഷൻ സ്വാതന്ത്ര്യം, യുക്തക്കളം ഇന്ത്യ എന്നത് ഏത് സംഘടനയുടെ പ്രഖ്യാപനമായിരുന്നു?

ഗദ്ദർ പാർട്ടി

കേരളത്തിലെ ഒരു നവോത്ഥാന നായകന്റെ വീട്ടുപേരാണ് പൂന്ത്രാൻ വിളാകം ഇദ്ദേഹത്തിന് ഒരു പത്രവുമായി ബന്ധമുണ്ട് ആരാണ് ഇദ്ദേഹം?

വക്കം അബ്ദുൽ ഖാദർ മൗലവി

ലോകം വിജയിക്കട്ടെ (Jai Jagat) എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയ വ്യക്തി?

വിനോബാ ഭാവെ

നമ്മുടെ ദേശീയ ഗീതമാണ് വന്ദേമാതരം 1892 -ൽ പ്രസിദ്ധീകരിച്ച ബങ്കിം ചന്ദ്രചാറ്റർജിയുടെ പ്രമുഖ നോവലായ ആനന്ദമഠത്തിലെ ഒരു കഥാപാത്രമായ ഭവാനന്ദൻ ഈ ഗാനം ആലപിക്കുന്നുണ്ട് ഏത് കലാപത്തെ ആസ്പദമാക്കിയുള്ള നോവലാണ് ഇത്?

സന്യാസി കലാപം

രാഷ്ട്രഗുരു എന്നും ബംഗാളിന്റെ കിരീടം വെക്കാത്ത രാജാവ് എന്നും വിളിക്കപ്പെടുന്ന ഇദ്ദേഹമാണ് പത്രപ്രവർത്തന കർത്തവ്യം നിർവഹിച്ചതിന്റെ പേരിൽ ജയിൽ ശിക്ഷയ്ക്ക് തടവിലാക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആരാണ്?

സുരേന്ദ്രനാഥ് ബാനർജി 

ഇന്ത്യയെ കൂടാതെ ആഗസ്റ്റ്15 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അഞ്ച് രാജ്യങ്ങൾ ഏതൊക്കെയാണ്?

ഉത്തരകൊറിയ, ദക്ഷിണ കൊറിയ,

ബഹ്റൈൻ, റിപ്പബ്ലിക് ഓഫ് കോഗോ,

ലിച്ചൻ സ്റ്റൈൻ

ലോക ഹൃദയ ദിനം?

സപ്തംബറിലെ അവസാനത്തെ ഞായറാഴ്ച

ലോക ഹൃദയരോഗ്യ ദിനം ആചരിക്കാൻ തുടങ്ങിയത് ഏതു വർഷം മുതലാണ്?

2000 മുതൽ

“എനിക്ക് പൊട്ടിത്തെറിക്കണം എന്ന് തോന്നിയിരുന്നു എങ്കിലും ഞാൻ മൗനം ഭജിച്ചു ഇപ്പോഴെല്ലാം കഴിഞ്ഞിരിക്കുന്നു ” എന്നത് ഭഗത് സിംഗിന്റെ മരണത്തെ ക്കുറിച്ച് ആരു പറഞ്ഞ വാക്കുകളാണ്?

ജവഹർലാൽ നെഹ്റു

മുർമു സഹോദരന്മാരുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന പ്രധാന പ്രക്ഷോഭം?

സാത്താൾ കലാപം

1857ലെ കലാപത്തിന്റെ ഡ്രസ്സ് റിഹേഴ്‌സൽ എന്നറിയപ്പെട്ട സമരം ഏത്?

1824ലെ ബരക്പുർ കലാപം

ഏതു സ്വാതന്ത്രസമര സേനാനിയുടെ മരണത്തിൽ ഉണ്ടായ ദുഃഖസൂചകമായാണ് ഗാന്ധിജി ഒരു വർഷം നഗ്നപാദനായി നടക്കാൻ തീരുമാനിച്ചത്?

ഗോപാലകൃഷ്ണ ഗോഖലെ

ഭഗത് സിംഗ് രാജ്ഗുരു സുഖ് ദേവ് എന്നീ ധീരവിപ്ലവകാരികളുടെ രക്തസാക്ഷി സ്മാരകം സ്ഥിതി ചെയ്യുന്ന ഹുസൈനി വാല സംസ്ഥാനത്താണ്?

പഞ്ചാബ്

കൊച്ചാപ്പി പിള്ള, കെ കൃഷ്ണൻ എന്നിവരെ 1940 -ൽ തൂക്കിലേറ്റപ്പെട്ടത് ഏത് സമരവുമായി ബന്ധപ്പട്ട്?

കല്ലറപാങ്ങോട് സമരം

Category: NewsQUIZ