സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം – ‘ഹർ ഘർ തിരംഗ ‘ പതാക ഉർത്തുന്നതിനുളള നിർദ്ദേശങ്ങൾ
സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം
ഹർ ഘർ തീരംഗ
പതാക ഉർത്തുന്നതിനുളള നിർദ്ദേശങ്ങൾ
– ഓഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തുക.
– വീടുകളിൽ ദേശീയ പതാക രാത്രിയിൽ താഴ്ത്തണമെന്നില്ല. –
-ഫ്ളാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
– കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവയിൽ നിർമിച്ച പതാകകൾ ഉപയോഗിക്കാം.
– ദേശീയ പതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം. പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുളള അനുപാതം 3:2 ആയിരിക്കണം.
. പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും
വ്യക്തതയോടെയുമാകണം.
-കേടുപാടുളളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല.
-മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയ പതാക ഉയർത്താൻ പാടില്ല.
-തലതിരിഞ്ഞ രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കരുത്.
-തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.
-പതാക തറയിലോ നിലത്തോ തൊടാൻ അനുവദിക്കരുത്.
-പതാകയിൽ എഴുത്തുകൾ പാടില്ല.
-കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽപാളിയിലോ ബാൽക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ സാഫ്റോൺ ബാൻഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധം കെട്ടണം.
-രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങിയ ഫ്ളാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക ഉയർത്താൻ പാടില്ല.
– മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലായോ അരികിലോ സ്ഥാപിക്കരുത് .