സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി 2024 വർഷത്തിലെ സംസ്ഥാന സഹവാസ ക്യാമ്പിന് തുടക്കമായി

February 06, 2024 - By School Pathram Academy

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി 2024 വർഷത്തിലെ സംസ്ഥാന സഹവാസ ക്യാമ്പ് Young Leaders Conclave 2024 ന് തിരുവനന്തപുരത്ത് തുടക്കമായി.

കേരളത്തിലെ 20 പോലീസ് ജില്ലകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കിയിട്ടുള്ള സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 600 കേഡറ്റുകൾ എട്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നു. കേരളത്തിന്റെ ആരാധ്യനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

വട്ടിയൂർക്കാവ് എംഎൽഎ ശ്രീ വി കെ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷേക് ദർവേഷ് സാഹിബ് ഐപിഎസ് അവർകൾ മുഖ്യപ്രഭാഷണം നടത്തി. എസ് പി സി സംസ്ഥാന നോഡൽ ഓഫീസറും തിരുവനന്തപുരം റെയിഞ്ച് ഡിഐജിയുമായ ആർ നിശാന്തിനി ഐപിഎസ് സ്വാഗതം ആശംസിച്ചു.

ഇപ്പോൾ ഇൻസ്പെക്ടർ ജനറൽ ജി സ്പർജൻ കുമാർ ഐപിഎസ്, ജി ജയദേവ് ഐപിഎസ്, കിരൺ നാരായണൻ ഐപിഎസ്, വി കുര്യാക്കോസ് ഐപിഎസ് എന്നിവർ ആശംസകൾ നേർന്നു. സ്പെഷ്യൽ ആംഡ് പോലീസ് കമണ്ടാന്റും എസ് പി സി ദക്ഷിണ മേഖല അഡീഷണൽ സ്റ്റേറ്റ് നോഡൽ ഓഫീസറുമായ എൽ സോളമൻ ചടങ്ങിന് നന്ദി പ്രകാശനം നടത്തി.

Category: News

Recent

അധ്യാപക ഒഴിവുകൾ ഉൾപ്പെടെ നിരവധി വേക്കൻസികൾ

December 26, 2024

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024
Load More