സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന SSC CGL എഴുത്തു പരീക്ഷയോ അഭിമുഖമോ ഇല്ലാതെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന SSC CGL പരീക്ഷയുടെ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ് .
കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളിലെ ഉയർന്ന പോസ്റ്റുകളിലേക്കുള്ള നിയമനങ്ങൾക്കായി നടത്തുന്ന ഈ പരീക്ഷക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്.
*************************
17,727 ഗ്രൂപ്പ് B, ഗ്രൂപ്പ് C ഒഴിവുകളിലേക്കാണ് പരീക്ഷ. ഇതിൽ 500 ഓളം ഒഴിവുകൾ കേരളത്തിൽ മാത്രമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ ഒഴിവുകൾ വളരെ കൂടുതലായതിനാൽ ലഭ്യത സാധ്യതയും കൂടുതലാണ്.
ഇതിൽ പ്രധാനപ്പെട്ട പോസ്റ്റുകളായ, Income tax Inspector, GST inspector, CBI sub inspector, Customs Inspector തുടങ്ങി ഗ്രൂപ്പ് ബി പോസ്റ്റുകളിളെല്ലാം 70000 രൂപക്ക് മുകളിലുള്ള ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഉറപ്പ്.
എഴുത്തു പരീക്ഷയോ അഭിമുഖമോ ഇല്ലാതെ വെറും രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയിൽ Maths, Reasoning, English, GK എന്നീ വിഷയങ്ങളിൽ നിന്നുള്ള ഒബ്ജെക്റ്റീവ് ചോദ്യങ്ങളാണുണ്ടാവുക. ഈ പരീക്ഷ എല്ലാ വർഷവും മുടങ്ങാതെ കൃത്യ സമയത്തു നടക്കുകയും റിസൾട്ട് വന്നാൽ ഉടനെ നിയമനം നടക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ ഏതു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും ഡിഗ്രി കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. പെൺകുട്ടികൾക്കും SC/ST വിഭാഗങ്ങളിലുള്ളവർക്കും അപേക്ഷ ഫീസില്ല.
അപേക്ഷിക്കാനുള്ള അവസാന തിയ്യതി 24-07-2024.
ഓൺലൈൻ ആയി One Time Registration ചെയ്തതിനു ശേഷമാണു അപേക്ഷിക്കേണ്ടത്. ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്താതിരിക്കുക.
LAST DATE : 24/07/2024
Qualification: ANY DEGREE
VACANCY : 17, 727
AGE : 18-30
➖➖➖➖➖➖➖➖