സ്കൂൾ വാ​ർ​ഷി​ക പ​രീ​ക്ഷ ഈ ​മാ​സം​ 22നും 30​നും ഇ​ട​യി​ലാ​യി …

March 03, 2022 - By School Pathram Academy

​ സ്കൂൾ വാ​ർ​ഷി​ക പ​രീ​ക്ഷ ഈ ​മാ​സം​ 22നും 30​നും ഇ​ട​യി​ലാ​യി ന​ട​ത്തി​യേ​ക്കുമെന്ന് സൂചന.

ഇ​തു​സം​ബ​ന്ധി​ച്ച്​ ഏ​താ​നും ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കും.

ഏ​പ്രി​ൽ ആ​ദ്യ​വാ​രം പ​രീ​ക്ഷ ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, ഈ ​സ​മ​യ​ത്ത്​ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തി​നി​ട​യി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ത്താ​നാ​കി​ല്ലെ​ന്ന്​ വ​ന്ന​തോ​ടെ​യാ​ണ്​ പ​രീ​ക്ഷ മാ​ർ​ച്ച്​ അ​വ​സാ​ന​ത്തി​ലേ​ക്ക്​ മാ​റ്റാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​ത്.

മാ​ർ​ച്ച്​ 16ന്​ ​തു​ട​ങ്ങു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച്​ 21ന്​ ​അ​വ​സാ​നി​ക്കും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ച്ച്​ 22നും 30​നും ഇ​ട​യി​ൽ പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള ​ശ്ര​മ​ങ്ങ​ളാ​ണ്​ ന​ട​ത്തു​ന്ന​ത്.

പ്ല​സ്​ ടു ​പ​രീ​ക്ഷ മാ​ർ​ച്ച്​ 30നും ​എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ മാ​ർ​ച്ച്​ 31നു​മാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്.

മാ​ർ​ച്ച്​ അ​വ​സാ​നം സ്കൂ​ൾ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചോ​ദ്യ​പേ​പ്പ​ർ അ​ച്ച​ടി വേ​ഗ​ത്തി​ലാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഒ​ന്നു​ മു​ത​ൽ നാ​ലു വ​രെ ക്ലാ​സു​ക​ൾ​ക്ക്​ പ​രീ​ക്ഷ​ക്കു​​പ​ക​രം പ​ഠ​ന നേ​ട്ടം വി​ല​യി​രു​ത്തു​ന്ന വ​ർ​ക്ക്​ ഷീ​റ്റു​ക​ൾ ത​യാ​റാ​ക്കി ന​ൽ​കു​ക​യാ​ണ്.

അ​ഞ്ചു​ മു​ത​ൽ ഏ​ഴു വ​രെ ക്ലാ​സു​ക​ളു​ടെ ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന ചു​മ​ത​ല​യും എ​സ്.​എ​സ്.​കെ​ക്കാ​ണ്.

ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

എ​ട്ട്, ഒ​മ്പ​ത്​ ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക്കു​ള്ള ചോ​ദ്യ​പേ​പ്പ​ർ എ​സ്.​സി.​ഇ.​ആ​ർ.​ടി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ജി​ല്ല വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ (ഡ​യ​റ്റ്) ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

വാ​ർ​ഷി​ക പ​രീ​ക്ഷ മാ​ർ​ച്ചി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്കി ഒ​ന്നു​ മു​ത​ൽ ഒ​മ്പ​തു വ​രെ ക്ലാ​സു​ക​ൾ​ക്ക്​ ​ഏ​പ്രി​ൽ, ​മേ​യ്​ മാ​സ​ങ്ങ​ളി​ൽ മ​ധ്യ​വേ​ന​ല​വ​ധി ന​ൽ​കാ​നാ​ണ്​ ധാ​ര​ണ.

പ്ല​സ്​ വ​ൺ പ​രീ​ക്ഷ ജൂ​ൺ അ​വ​സാ​ന​മാ​യി​രി​ക്കും ന​ട​ത്തു​ക. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ അ​വ​സാ​നം പൂ​ർ​ത്തി​യാ​യാ​ൽ മൂ​ന്നാ​ഴ്ച മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ വേ​ണ്ടി​വ​രും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷം പ്ല​സ്​ വ​ൺ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്​ പ്രാ​യോ​ഗി​ക​മ​ല്ല എ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ ജൂ​ണി​ലേ​ക്ക്​ മാ​റ്റു​ന്ന​ത്.

Recent

അധ്യാപക ഒഴിവുകൾ ഉൾപ്പെടെ നിരവധി വേക്കൻസികൾ

December 26, 2024

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024
Load More