സ്കൂൾ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷാ :- കെ ഇ ആറിന് വിരുദ്ധമായ നിലപാടുകൾക്കെതിരെ നടപടിയുണ്ടാകും
ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തിയാണ് സ്കൂൾ തുറക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ടി സി ലഭ്യമായില്ല എന്ന കാരണത്താൽ ഒരു കുട്ടിയുടെയും പഠനം മുടങ്ങില്ലെന്ന് മന്ത്രി പറഞ്ഞു.
വൻ ഫീസ് വാങ്ങുന്നത് അനുവദിക്കാൻ ആവില്ല. സ്കൂൾ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷാ ചട്ടങ്ങളിൽ പറയുന്നില്ല.
കെ ഇ ആറിന് വിരുദ്ധമായ നിലപാടുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഡിജിറ്റൽ ഉപകരണങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പു വരുത്തുന്നതിന് ഡിജിറ്റൽ ക്ലിനിക്കുകളുടെ സേവനം സ്കൂളുകളിൽ ഉണ്ടാവും.
പി.ടി.എ.കൾ പുനസംഘടിപ്പിക്കുന്നതിനും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും വിശദമായ മാർഗരേഖ പുറത്തിറക്കും.
അക്കാദമിക മാസ്റ്റർ പ്ലാൻ രൂപീകരിക്കുന്നതിന് സ്കൂളുകളിൽ മെയ് മാസത്തിൽ ശിൽപശാലകൾ നടത്തും.
മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പൊതുനിർദ്ദേശങ്ങൾ സംസ്ഥാനതലത്തിൽ പുറപ്പെടുവിക്കും.
സ്കൂളിന്റെ സമഗ്ര വികസനം മുന്നിൽ കണ്ടാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത്.