സ്കൂൾ പത്രം – ക്വിസ് പരമ്പര 10 – റിപ്പബ്ലിക് ദിന ക്വിസ്

January 22, 2022 - By School Pathram Academy

റിപ്പബ്ലിക്ക് ദിന പ്രശ്നോത്തരി

 

1950 ജനുവരി 26-ന് ഇന്ത്യന്‍ ഭരണഘടന വന്നു. അതോടെ ഇന്ത്യ സ്വതന്ത്ര പരമാധികാര ജനകീയ റിപ്പബ്ലിക്കായി. വിവിധ സംസ്ഥാനങ്ങളെ ഒരു രാഷ്ട്രത്തിന്റെ അവിഭാജ്യഘടകമാക്കി സംയോജിപ്പിക്കുന്ന ഫെഡറേഷന്‍ സമ്പ്രദായത്തിലുള്ള ഒരു രാഷ്ട്രമാണ് നമ്മുടേത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സവിശേഷതകള്‍ പരിശോധിക്കാം.

 

എന്താണ് റിപ്പബ്ലിക്ക്?

‘ജനക്ഷേമരാഷ്ട്രം’ എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അര്‍ത്ഥം. ‘റെസ് പബ്ലിക്ക’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴില്‍ രാജ്യത്തെ ഭരണം നിര്‍വ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളെയാണ് ‘റിപ്പബ്ലിക്ക്‘ എന്ന് വിളിക്കുന്ന്ത്. ഇവിടെ പരമാധികാരം ജനങ്ങള്‍ക്കാണ്. ജനങ്ങളുടെ താല്പര്യങ്ങള്‍ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് നിര്‍വ്വഹിക്കാനുള്ള പ്രതിനിധി മാത്രമാണ് ഭരണകര്‍ത്താക്കള്‍.

 

ഭരണഘടന:-

ഒരു രാജ്യത്തെ ഭരണവ്യവസ്ഥ, സംവിധാനം, ഭരണകൂടത്തിന്റെ അധികാരങ്ങള്‍, ചുമതലകള്‍ തുടങ്ങി ഒരു പൌരന്‍ എന്ന നിലയിലുള്ള മൌലികാവകാശങ്ങള്‍, പൌരന് രാഷ്ട്രത്തോടുള്ള കടമകള്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍വ്വചിക്കുന്ന അടിസ്ഥാന നിയമസംഹിതയാണ് ഭരണഘടന.

 

വലുതും, വലുതായിക്കൊണ്ടിരിക്കുന്നതും:-

ലോകത്തെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഭാരതമാണ്. 22 ഭാഗങ്ങളും, 395 വകുപ്പുകളും, 12 ഷെഡ്യൂളുകളുമുള്ളതാണ് ഇന്ത്യന്‍ ഭരണഘടന. വ്യക്തിയുടേയോ, ഭരണകര്‍ത്താവിന്റേയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തിരുത്തലുകളോ, കൂട്ടിച്ചേര്‍ക്കലോ ഭരണഘടനയില്‍ സാധ്യമല്ല. പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് അംഗീകര്‍ച്ചാല്‍ മാത്രമേ ഭേദഗതികള്‍ സാധ്യമാകൂ. പലപ്പോഴായി 94 ഭേദഗതികള്‍ക്ക് വിധേയമായതാണ് ഇന്നത്തെ ഭരണഘടന. അവസരോചിതമായ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായി ഇപ്പോഴും നമ്മുടെ ഭരണഘടന വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

 

ഭരണഘടനാ ക്വിസ് :-

1. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി : ഡോ: ബി.ആര്‍ .അംബേദ്കര്‍

2. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് : 1950 ജനുവരി-26

3. ഇന്ത്യയിലെ വോട്ടിംഗ് പ്രായം : 18 വയസ്സ്

4. രാഷ്ട്രപതിയാകാന്‍ വേണ്ട കുറഞ്ഞ പ്രായം : 35 വയസ്സ്

5. പാര്‍ലമെന്റ് അംഗമാകാന്‍ വേണ്ട പ്രായം : 25 വയസ്സ്

6. രാജ്യസഭാംഗമാകാന്‍ വേണ്ട പ്രായം : 30 വയസ്സ്

7. രാഷ്ട്രപതിയുടെ കാലാവധി : 5 വര്‍ഷം

8. ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകളുടെ എണ്ണം : 395

9. ഇന്ത്യ റിപ്പബ്ലിക്കായത് : 1950 ജനുവരി-26

10. രാജ്യസഭയുടെ അധ്യക്ഷന്‍ : ഉപരാഷ്ട്രപതി

11. ലോകസഭയുടെ പരമാവധി അംഗസംഖ്യ : 545

12. ലോകസഭാംഗത്തിന്റെ കാലാവധി : 5 വര്‍ഷം

13. രാജ്യസഭയുടെ പരമാവധി അംഗസംഖ്യ : 250

14. രാജ്യസഭാംഗത്തിന്റെ കാലാവധി : 6 വര്‍ഷം

15. ഇന്ത്യന്‍ സേനയുടെ സര്‍വ്വസൈന്യാധിപന്‍ : രാഷ്ട്രപതി

16. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് : 370

17. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് പ്രത്യേക അവകാശമുള്ള സംസ്ഥാനം : ജമ്മു കാശ്മീര്‍

18. സുപ്രീം കോടതി ജഡ്ജിയുടെ ഉയര്‍ന്ന പ്രായപരിധി : 65 വയസ്സ്

19. ഭരണഘടന അംഗീകരിച്ചിട്ടുള്ള മൌലികാവകാശങ്ങള്‍ : 6

20. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അധ്യക്ഷന്‍ ആരായിരുന്നു : ഡോ:രാജേന്ദ്രപ്രസാദ്

21. പ്രധാനമന്ത്രിയെ നിയമിക്കുന്നത് : രാഷ്ട്രപതി

22. സംസ്ഥാനഗവര്‍ണര്‍മാരെ നിയമിക്കുന്നത് : രാഷ്ട്രപതി

Category: IAS

Recent

അധ്യാപക ഒഴിവുകൾ ഉൾപ്പെടെ നിരവധി വേക്കൻസികൾ

December 26, 2024

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024
Load More