സ്കൂൾ ഏകീകരണം കോർ കമ്മിറ്റി റിപ്പോർട്ട് വിശകലനം ഭാഗം – 3. ‘എല്ലാ തലത്തിലുമുള്ള സ്‌കൂളുകളുടെ മേധാവികൾ ഇനി മുതൽ പ്രിൻസിപ്പാൾ ‘

January 25, 2024 - By School Pathram Academy

5) സ്‌കൂളുകൾ

i. 12-ാം ക്ലാസുവരെയുള്ള വിദ്യാലയങ്ങൾ സെക്കൻ്ററി സ്‌കൂളുകൾ എന്നാണറിയപ്പെടുക.

ii. 10-ാം ക്ലാസുവരെയുള്ള വിദ്യാലയങ്ങൾ ലോവർ സെക്കൻ്ററി സ്‌കൂളുകൾ എന്നും

iii. 7-ാം ക്ലാസുവരെയുള്ള സ്‌കൂളുകൾ പ്രൈമറി സ്‌കൂളുകൾ എന്നും

iv. 4/5 ക്ലാസുവരെയുള്ള സ്‌കൂളുകൾ ലോവർപ്രൈമറി സ്‌കൂളുകൾ എന്നും അറിയപ്പെടും.

6) സ്ഥാപന മേധാവികൾ

i. എല്ലാ തലത്തിലുമുള്ള സ്‌കൂളുകളുടെ മേധാവികൾ പ്രിൻസിപ്പാൾ ആയിരിക്കും. (നില വിൽ 10-ാം ക്ലാസ് വരെയുള്ള സ്‌കൂളുകളിൽ ഹെഡ്‌മാസ്റ്റർ/ഹെഡ്‌മിസ്ട്രസ് എന്നാണ് അറിയപ്പെടുന്നത്. ലിംഗതുല്യത ഉറപ്പാക്കാനും സ്ഥാപനമേധാവിയുടെ മാറി വരുന്ന ഉത്ത രവാദിത്വങ്ങൾ സൂചിപ്പിക്കാനുമായി പ്രിൻസിപ്പാൾ എന്ന പദമാണ് എല്ലാവിഭാഗം സ്കൂളു കളുടെയും സ്ഥാപന മേധാവികൾക്കും ശുപാർശ ചെയ്ത‌ിട്ടുള്ളത്.

ii. പ്രിൻസിപ്പാൾ സെക്കൻ്ററി സ്‌കൂൾ : 12-ാം ക്ലാസുവരെയുള്ള സ്‌കൂളുകളുടെ സ്ഥാപന മേധാവിയായിരിക്കും പ്രിൻസിപ്പാൾ സെക്കൻ്ററി സ്‌കൂൾ. ഇത് നിലവിലുള്ള ഹയർസെ ക്കന്ററി സ്‌കൂൾ/ ഭാവിയിൽ സെക്കൻ്ററി സ്‌കൂൾ അധ്യാപകരുടെ പ്രമോഷൻ തസ്തിക യായിരിക്കും. നിലവിൽ യോഗ്യതയുള്ള ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർമാർക്ക് പ്രിൻസിപ്പാൾ ആകാം. സ്പെഷ്യൽ റൂൾ വരുന്നതോടുകൂടി ലോവർ സെക്കൻ്ററി പ്രിൻസിപ്പാൾമാർക്കും വൈസ് പ്രിൻസിപ്പാൾമാർക്കും നിലവിൽ ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർമാർ പ്രിൻസി പ്പാൾമാരാകുന്ന ഇപ്പോൾ നിലവിലുള്ള അനുപാതം തുടരും. ഹൈസ്കൂൾ അധ്യാപകർ എന്ന കാഡർ തസ്‌തിക വാനിഷ് ചെയ്യപ്പെടുന്നതോടുകൂടി ക്രമേണ ഈ അനുപാതത്തി ലുള്ള പ്രമോഷൻ ഇല്ലാതാകും.

iii. പ്രിൻസിപ്പാൾ ലോവർസെക്കൻ്ററി സ്‌കൂൾ : 10-ാം ക്ലാസുവരെയുള്ള സ്‌കൂൾ പ്രിൻസി പ്പാൾമാർ ലോവർ സെക്കൻ്ററി പ്രിൻസിപ്പാൾ എന്ന പേരിലറിയപ്പെടും. ഹൈസ്കൂൾ അ ധ്യാപകരുടെ പ്രോമോഷൻ തസ്‌തികയായാണ് ഇതിനെ ഈ ഘട്ടത്തിൽ പരിഗണിച്ചിട്ടു ള്ളത്. ഭാവിയിൽ ബിരുദാനന്തര ബിരുദമുള്ള സെക്കൻ്ററി സ്‌കൂൾ ടീച്ചർമാരാകും ഇവിടെ യെല്ലാം സ്ഥാപന മേധാവിയാകുക.

iv. വൈസ്പ്രിൻസിപ്പാൾ സെക്കൻ്ററി സ്‌കൂൾ : ലോവർസെക്കൻ്ററി പ്രിൻസിപ്പാളിൻ്റെ അതേ കാഡറാകും സെക്കൻ്ററി സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ. ബിരുദം മാത്രമുള്ള ഹൈസ്‌കൂൾ അധ്യാപകർ ഇല്ലാതാകുന്ന ഘട്ടത്തിൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ കേഡർ തസ്തികയും ഇല്ലാതാകും. പ്രസ്‌തുത ഘട്ടത്തിൽ അതത് സർക്കാർ സെക്കന്ററി സ്‌കൂളിലെ സീനിയർ ആയ സെക്കൻ്ററി സ്‌കൂൾ ടീച്ചർമാർ വൈസ് പ്രിൻസിപ്പാൾ എന്നറി യപ്പെടും.

V. പ്രിൻസിപ്പാൾ പ്രൈമറി സ്‌കൂൾ ; നിലവിൽ ഹെഡ്‌മാസ്റ്റർ/ഹെഡ്‌മിസ്ട്രസ് എന്ന് അറിയ പ്പെടുന്ന തസ്‌തികയാണിത്. ഇത് പ്രൈമറി അധ്യാപകരുടെ (പ്രൈമറി/ലോവർ പ്രൈമ റി) പ്രമോഷൻ തസ്‌തികയാകും. 5-7 ക്ലാസുകളിലെ അധ്യാപക യോഗ്യത ബിരുദവും പ്രൊഫഷണൽ യോഗ്യതയായ ഡി.എൽ.എഡ്/ബി.എഡ് ആകുന്നതിനാൽ പ്രിൻസി പ്പാൾമാരും പ്രസ്തുത യോഗ്യത ഉള്ളവരായി മാറേണ്ടതുണ്ട്. നിലവിലുള്ള അധ്യാപകർ ക്ക് 31-05-2030 വരെ ഇതിൽ ഇളവ് നിർദ്ദേശിച്ചിട്ടുണ്ട്. അതിനുശേഷം ബിരുദമുള്ളവർക്ക് മാത്രമേ പ്രൈമറി സ്‌കൂൾ പ്രിൻസിപ്പാൾമാരാകാൻ കഴിയൂ.

vi. പ്രിൻസിപ്പാൾ ലോവർപ്രൈമറി സ്‌കൂൾ : നിലവിൽ ഹെഡ്‌മാസ്റ്റർ/ഹെഡ്‌മിസ്ട്രസ് എന്ന് അറിയപ്പെടുന്ന തസ്‌തികയാണിത്. ഇത് പ്രൈമറി അധ്യാപകരുടെ (പ്രൈമറി/ലോവർ പ്രൈമറി) പ്രമോഷൻ തസ്‌തികയാകും. 31.05.2030 വരെ നിലവിൽ യോഗ്യതയുള്ളവർക്ക് ലോവർ പ്രൈമറി സ്‌കൂൾ ടീച്ചറാകാൻ അവസരമുണ്ട്. അതിനുശേഷം അധ്യാപക യോ ഗ്യത ബിരുദവും പ്രൊഫഷണൽ യോഗ്യതയായ ഡി.എൽ.എഡ്/ബി.എഡ് ആകുന്നതി നാൽ പ്രിൻസിപ്പാൾമാരും പ്രസ്‌തുത യോഗ്യത ഉള്ളവരായി മാറേണ്ടതുണ്ട്. നിലവിലുള്ള ലോവർ പ്രൈമറി അധ്യാപകർക്ക് 31-05-2030 വരെ ഇതിൽ ഇളവ് നിർദ്ദേശിച്ചിട്ടുണ്ട്. അതിനുശേഷം ബിരുദമുള്ളവർക്ക് മാത്രമേ പ്രൈമറി സ്‌കൂൾ പ്രിൻസിപ്പാൾമാരാകാൻ കഴിയൂ.

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More