സ്കൂൾ അടച്ചാൽ അധ്യാപകർ സ്കൂളിൽ
സ്കൂൾ അടച്ചാലും അധ്യാപകർ സ്കൂളിൽ ഹാജരാകണം
സ്കൂൾ അടച്ചാലും അധ്യാപകർ സ്കൂളിൽ ഹാജരാകണമെന്ന് വിദ്യാഭ്യാസ മന്ത്രി.. ജനുവരി 21 മുതൽ 1 മുതൽ 9 വരെയുള്ള ക്ലാസുകൾ അടയ്ക്കുമെങ്കിലും അധ്യാപകർ സ്കൂളുകളിൽ എത്തി ഓൺലൈൻ പഠനത്തിന് സഹായം ഒരുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി .