സ്കൂൾ അക്കാദമി കേരള ഏർപ്പെടുത്തിയ അഞ്ചാമത് എജുക്കേഷണൽ അവാർഡുകളുടെ പ്രഖ്യാപനം സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ

August 14, 2024 - By School Pathram Academy

സ്കൂൾ അക്കാദമി കേരള ഏർപ്പെടുത്തിയ അഞ്ചാമത് എജുക്കേഷണൽ അവാർഡ് പ്രഖ്യാപനം സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ .

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സ്കൂളുകൾക്കും, പിടിഎ ക്കും അധ്യാപകർക്കുമായി സ്കൂൾ അക്കാദമി ഏർപ്പെടുത്തി യിട്ടുള്ള അവാർഡുകളുടെ പ്രഖ്യാപനം സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ നടത്തും.

സമഗ്ര ശിക്ഷ കേരള എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസാറായി റിട്ടയർ ചെയ്ത ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് ,സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഡോ. ബാബു തോമസ് കോട്ടയം, റിട്ടയർ സ്കൂൾ ഹെഡ്മാസ്റ്റർ കെ കെ വിജയൻ (കണ്ണൂർ) മൊയ്തീൻ ഷാ എറണാകുളം  എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

മികച്ച പഠന- പഠനാനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ബെസ്റ്റ് സ്കൂൾ അവാർഡും, പിറ്റിഎകൾക്ക് സ്കൂൾ മിത്ര അവാർഡും, അധ്യാപകർക്ക് സ്കൂൾ രത്ന ടീച്ചേഴ്സ് അവാർഡും ആണ് ഏർപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ നാലു വർഷമായി മൂന്ന് മേഖലകളിലായി നൂറിലധികം അവാർഡുകളാണ് സ്കൂൾ അക്കാദമിയുടെ  നേതൃത്വത്തിൽ  വിതരണം ചെയ്തത് . കഴിഞ്ഞ 4 വർഷങ്ങളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കേരളത്തിന് പുറത്തുനിന്നും അധ്യാപകർ പങ്കെടുത്തിരുന്നു.സ്കൂൾ പത്രം ഓൺലൈൻ വഴിയാണ് അപേക്ഷകൾ ക്ഷണിച്ചിരുന്നത്.ഓൺലൈൻ വഴി നൽകിയ അപേക്ഷകൾ മാത്രമാണ് അവാർഡിനായി പരിഗണിക്കു ന്നത്ക്കുന്നത്.

 

Category: NewsSchool Academy