സ്കൂൾ അക്കാദമി കേരളയും സ്കൂൾ പത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസും , നാലാമത് അവാർഡ് മീറ്റും 2023 ഡിസംബറിൽ കേരളത്തിൽ വച്ച് സംഘടിപ്പിക്കും
![](https://www.schoolpathram.com/wp-content/uploads/2023/09/Screenshot_20230917-094444.jpg)
സ്കൂൾ അക്കാദമി കേരളയും സ്കൂൾ പത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണൽ ടീച്ചേഴ്സ് കോൺഫറൻസും , നാലാമത് അവാർഡ് മീറ്റും 2023 ഡിസംബറിൽ കേരളത്തിൽ വച്ച് സംഘടിപ്പിക്കും.
വിദ്യാഭ്യാസ – സാമൂഹ്യ- സാംസ്കാരിക- ജീവകാരുണ്യ രംഗത്ത് വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഐഎസ്ഒ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയ സ്കൂൾ അക്കാദമി കേരളയുടെയും, സ്കൂൾ പത്രത്തിന്റെയും സംയുക്ത അഭിമുഖത്തിൽ രണ്ടാമത് ദേശീയ അധ്യാപക കോൺഫറൻസ് 2023 ഡിസംബറിൽ കേരളത്തിൽ വച്ച് സംഘടിപ്പിക്കും.
സ്കൂൾ അക്കാദമിയും സ്കൂൾ പത്രവും സംയുക്തമായി കഴിഞ്ഞ മൂന്ന് വർഷമായി സംഘടിപ്പിച്ചുവരുന്ന ബെസ്റ്റ് സ്കൂൾ അവാർഡ്, സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ്, സ്കൂൾ മിത്ര PTA അവാർഡ് വിതരണവും ഇതോടനുബന്ധിച്ച് നൽകും .
വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ അക്കാദമിക – അക്കാദമികേതര പ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യയിലെ സ്കൂളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് ആണ് ബെസ്റ്റ് സ്കൂൾ അവാർഡ്.
പഠന – പഠനാനുബന്ധ രംഗത്തെ സ്തുത്യർഹമായ സേവനം പരിഗണിച്ച് സ്കൂൾ അക്കാദമിയും സ്കൂൾ പത്രവും നൽകുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള അധ്യാപകർക്ക് നൽകുന്ന അവാർഡ് ആണ് സ്കൂൾ രത്നാ നാഷണൽ ടീച്ചേഴ്സ് അവാർഡ്.
വിദ്യാലയങ്ങളുടെ പ്രവർത്തനത്തിൽ പിടിഎ യുടെ പങ്ക് അതുല്യമാണ്. ഇത്തരത്തിൽ മികച്ച പിന്തുണ നൽകി വിദ്യാലയങ്ങളെ ചേർത്തുപിടിക്കുന്ന PTA യുടെ സേവന മികവിന് ഏർപ്പെടുത്തിയിട്ടുള്ള സ്കൂൾ മിത്ര PTA അവാർഡും ഈ വേദിയിൽ വച്ച് വിതരണം ചെയ്യും.
കഴിഞ്ഞ മൂന്നു വർഷങ്ങളിലായി 41 അവാർഡുകളാണ് ഈ മേഖലയിൽ സ്കൂൾ അക്കാഡമിയും സ്കൂൾ പത്രവും വിതരണം ചെയ്തത്.
ആദ്യ ബെസ്റ്റ് സ്കൂൾ അവാർഡ് 2020 ൽ വെങ്ങോല എം ടി എൽ പി സ്കൂൾ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയിൽ നിന്നും ഏറ്റുവാങ്ങുകയുണ്ടായി.
ആദ്യ സ്കൂൾ മിത്ര പി ടി എ പുരസ്കാരം ഇടുക്കി ജില്ലയിലെ ഇടവെട്ടി ഗവൺമെൻറ് എൽ പി സ്കൂൾ തൊടുപുഴ എംഎൽഎ പി ജെ ജോസഫിൽ നിന്ന് ഏറ്റുവാങ്ങുകയുണ്ടായി.
രണ്ടാമത്തെ ബെസ്റ്റ് സ്കൂൾ അവാർഡ് കോട്ടയം മാൾ ഓഫ് ജോയ്ൽ വച്ച് മന്ത്രി റോഷി അഗസ്റ്റിൻ വിവിധ സ്കൂളുകൾക്ക് വിതരണം ചെയ്തു.
മൂന്നാമത്തെ ബെസ്റ്റ് സ്കൂൾ അവാർഡ് കോട്ടയം മാൾ ഓഫ് ജോയിൽ വച്ച് 5 സ്കൂളുകൾ ഏറ്റുവാങ്ങി.
സ്കൂൾ സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് ആദ്യവർഷം മൂന്നുപേർക്കും , രണ്ടാം വർഷം ഏഴുപേർക്കും മൂന്നാം വർഷം 15 പേർക്കുമാണ് വിതരണം ചെയ്തത്.
സ്കൂൾ അക്കാദമിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ ടീം മന്ദനുമായി സഹകരിച്ച് ആദ്യ ദേശീയ അധ്യാപക കോൺഫറൻസ് സംഘടിപ്പിച്ചു.
ആദ്യത്തെ ദേശീയ അധ്യാപക കോൺഫറൻസ് മൂന്ന് ദിവസങ്ങളായി ഗുജറാത്തിലെ ദീശയിൽ വച്ചുണ് സംഘടിപ്പിച്ചത്.ദേശീയ അധ്യാപക കോൺഫറൻസിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള അധ്യാപകരിൽ നിന്നും 700 രൂപയാണ് രജിസ്ട്രേഷൻ ഫീസ് വാങ്ങിയത്. 2023 ഏപ്രിൽ മാസം ഗുജറാത്തിലെ ദീശയിൽ വച്ച് സംഘടിപ്പിച്ച ദേശീയ അധ്യാപക കോൺഫറൻസിൽ കേരളത്തിൽ നിന്നും 15 പ്രതിനിധികൾ പങ്കെടുത്തത്. കോൺഫറൻസിന്റെ ഭാഗമായി സബർമതി ആശ്രമം, ഗാന്ധി കുടീർ , റാണി കി വാവ്, സൺ ടെമ്പിൾ, അക്ഷർ താം ടെമ്പിൾ തുടങ്ങിയ ചരിത്രപ്രസിദ്ധമായ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു.
രണ്ടാമത് ദേശീയ അധ്യാപക കോൺഫറൻസ് 2023 ഡിസംബറിൽ കേരളത്തിൽ വച്ച് സംഘടിപ്പിക്കും. കേരളത്തിലെ വിവിധ പ്രദേശങ്ങളുടെ സന്ദർശനവും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ദേശീയ അധ്യാപക കോൺഫറൻസിൽ അധ്യാപകർ പങ്കെടുക്കും.