സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മതം തിരുത്താം: കേരള ഹൈക്കോടതി

August 05, 2024 - By School Pathram Academy

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മതം തിരുത്താം: കേരള ഹൈക്കോടതി

സ്‌കൂള്‍ സർട്ടിഫിക്കറ്റുകളില്‍ മതം തിരുത്താൻ അനുമതി നല്‍കി കേരള ഹൈക്കോടതി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കളാണ് സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

സ്‌കൂള്‍ സർട്ടിഫിക്കറ്റുകളില്‍ മതം തിരുത്താൻ അനുവദിക്കുന്ന ഒരു വ്യവസ്ഥയും ഇല്ലെന്ന് അംഗീകരിക്കണമെങ്കില്‍ പോലും, ഒരു വ്യക്തിയെ അവന്റെ ജനനം കൊണ്ട് മാത്രം ഒരു മതത്തില്‍ കെട്ടിയിടാൻ അത് കാരണമല്ല. ഇഷ്ടമുള്ള ഏത് മതവും ആചരിക്കുന്നതിനും വിശ്വസിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 25(1) അനുച്ഛേദം ഉറപ്പുനല്‍കുന്നു. *ആ സ്വാതന്ത്ര്യം ഉപയോഗിച്ച്‌ ഒരാള്‍ മറ്റൊരു മതം സ്വീകരിക്കുകയാണെങ്കില്‍, അവന്റെ രേഖകളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടിവരും”-എന്നും കോടതി പറഞ്ഞു.*

ഹിന്ദു മാതാപിതാക്കളുടെ മക്കളായി ജനിച്ച ഹരജിക്കാർ 2017 മേയിലാണ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തത്. സ്‌കൂള്‍ സർട്ടിഫിക്കറ്റില്‍ മതം തിരുത്തി തരണമെന്ന് ആവശ്യപ്പെട്ട് പരീക്ഷാ കണ്‍ട്രോളറെയാണ് ഇവർ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ സർട്ടിഫിക്കറ്റില്‍ മതം തിരുത്താൻ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി കണ്‍ട്രോളർ അപേക്ഷ നിരസിക്കുകയായിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ വ്യവസ്ഥയില്ലെങ്കില്‍ പോലും സർട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്താൻ ഉത്തരവിടാൻ കോടതിക്ക് അധികാരമുണ്ട് എന്നായിരുന്നു ഹരജിക്കാരുടെ വാദം.

സർട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്താൻ വിസമ്മതിക്കുന്നത് ഹർജിക്കാരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും അത്തരം കർക്കശമായ സമീപനം ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ക്ക് എതിരാണെന്നും കോടതി പറഞ്ഞു.

സ്‌കൂള്‍ സർട്ടിഫിക്കറ്റുകളില്‍ മതം മാറ്റം സംബന്ധിച്ച്‌ തിരുത്തല്‍ വരുത്തണമെന്ന ഇവരുടെ അപേക്ഷ നിരസിച്ച പരീക്ഷാ കണ്‍ട്രോളറുടെ ഉത്തരവ് കോടതി റദ്ദാക്കി. ഇതനുസരിച്ച്‌, റിട്ട് ഹർജി അനുവദിക്കുകയും ഹരജിക്കാരുടെ സ്‌കൂള്‍ സർട്ടിഫിക്കറ്റില്‍ മതം സംബന്ധിച്ച എൻട്രി തിരുത്താൻ പരീക്ഷാ കണ്‍ട്രോളറോട് കോടതി നിർദേശിക്കുകയും ചെയ്തു.

 

Recent

ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് ഒഴിവ്: അപേക്ഷിക്കാം

December 22, 2024

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024
Load More