ഇൻവാലിഡ് യു ഐ ഡി; സ്കൂളുകൾ ജൂൺ 28, 29 തീയതികളിൽ കൈറ്റിൻ്റെ പൂജപ്പുരയിലുളള സംസ്ഥാന ഓഫീസിൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്
സർക്കാർ, എയിഡഡ് സ്കൂളുകളിൽ 2024-25 അക്കാദമിക വർഷത്തിലെ ആറാം പ്രവൃത്തിദിന വിവരങ്ങൾ സമ്പൂർണയിൽ യു.ഐ.ഡി ഉൾപ്പെടെ കൃത്യമാക്കുന്നതിനും യു.ഐ.ഡി പരിശോധിക്കുന്നതിനും ഇൻവാലിഡ് ആയി കാണുന്ന യു.ഐ.ഡി. ജില്ലാതലത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തി വാലിഡ് ആക്കുന്നതിനും ജില്ലാതലത്തിൽ വാലിഡ് ആക്കാൻ കഴിയാതിരുന്ന ഓരോ യു.ഐ.ഡി-യും സ്കൂളുകളിൽ നിന്ന് ലഭ്യമാക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിൽ കൈറ്റിന്റെ ജില്ലാ കോ-ഓർഡിനേറ്റർ ഉൾപ്പെടെ പരിശോധിച്ച് തീർപ്പ് കൽപ്പിക്കുന്നതിനും നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ആയത് നടപ്പിലാക്കുകയും ചെയ്തിരുന്നു.
എന്നാൽ ചില സ്കൂളുകൾക്ക് പ്രസ്തുത പ്രവർത്തനം സമയബന്ധിതമായി നടത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ സൂചന 2-ലെ കുറിപ്പിൻ്റെയും സൂചന 3 കത്തിന്റേയും അടിസ്ഥാനത്തിൽ ചുവടെ ചേർത്തിരിക്കുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു:
ആറാം പ്രവൃത്തി ദിനത്തിൽ സ്കൂളിലുള്ള കട്ടികൾക്ക് യഥാർത്ഥമായ യുഐഡി ഉണ്ടായിരിക്കുകയും അത് ആറാം പ്രവൃത്തിദിന കണക്കിൽ ഉൾപ്പെടാതിരി ക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ശുപാർശ ചെയ്ത് നിയമപരമായി അനുവദിക്കുന്ന കുട്ടികളുടെ യുഐഡി-യുടെ സാധുത സാങ്കേതികമായി നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് സ്കൂളുകൾ ജൂൺ 28, 29 തീയതികളിൽ കൈറ്റിൻ്റെ പൂജപ്പുരയിലുളള സംസ്ഥാന ഓഫീസിൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.