സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല് പിടിച്ച് മാറ്റാൻ ചെന്ന അധ്യാപകരെയും വിദ്യാർഥികൾ തല്ലി

October 14, 2022 - By School Pathram Academy

സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല് പിടിച്ച് മാറ്റാൻ ചെന്ന അധ്യാപകരെയും വിദ്യാർഥികൾ തല്ലി.

വാഴക്കാട് സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല് പിടിച്ച് മാറ്റാൻ ചെന്ന അധ്യാപകരെയും വിദ്യാർഥികൾ തല്ലി. റോഡിലിറങ്ങിയും അടി കൂടിയതോടെ നാട്ടുകാർ വിദ്യാർഥികളെ കൈകാര്യം ചെയ്ത് സ്കൂളിലേക്ക് തന്നെ കയറ്റി. വാഴക്കാട് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ പതിവാകുകയാണ്.

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ ചേരിതിരിഞ്ഞാണ് അടി നടന്നത്. സ്കൂളിന് ഉള്ളിൽ നടന്ന അടി തടുക്കാൻ ചെന്ന അധ്യാപകരെയും വിദ്യാർത്ഥികൾ തല്ലി. പുറത്തിറങ്ങിയ വിദ്യാർത്ഥികൾക്ക് നാട്ടുകാരുടെ വക പൊതിരെ തല്ല് കിട്ടി.

പ്ലസ് വണിൽ പഠിക്കുന്ന കുട്ടിയെ റാഗിംങ്ങ് ചെയ്ത സംഭവമാണ് പിന്നീട് അടിയിൽ കലാശിച്ചതന്ന് വിദ്യാർഥികൾ പറയുന്നു. ടീഷർട്ട് ധരിച്ചെത്തിയ വിദ്യാർഥിയെ മറ്റ് കുട്ടികൾ മർദ്ധിച്ചു എന്നും ഇതിന് പകരം വീട്ടലാണ് നടന്നതെന്നുമാണ് വിവരം. സ്കൂൾ ബാ​ഗ് പരിശോധിച്ച ടീച്ചറുടെ കൈവിരൽ വിദ്യാർത്ഥി പിടിച്ച് തിരിച്ചതായും ചില വിദ്യാർഥികളെ അടക്കി നിർത്താൻ അധ്യാപകർക്കും പിടിഎക്കും കഴിയാത്ത അവസ്ഥയാണന്നും നാട്ടുകാർ പറയുന്നു. അക്രമം കാണിക്കുന്ന വിദ്യാർഥികൾക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ പറഞ്ഞു.

 

 

 

 

 

Category: News