സി- ഡിറ്റ് പാനൽ തയ്യാറാക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർ സി- ഡിറ്റുമായി ഒരു വർഷ വർക്ക് കോൺട്രാക്ട് കരാറിൽ ഏർപ്പെടേണ്ടതാണ്

March 14, 2024 - By School Pathram Academy

 

സി- ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കി വരുന്ന വീഡിയോ എഡിറ്റിംഗ്, വീഡിയോ ടൈറ്റിലിംഗ് വീഡിയോ കംപോസിറ്റിങ്ങ്, ഗ്രാഫിക് ഡിസൈൻ ജോലികൾ വർക്ക് കോൺട്രാക്ട്/ റേറ്റ് കോൺട്രാക്ട് വ്യവസ്ഥയിൽ നിർവഹിക്കുന്നതി ലേക്കായി നിശ്ചിത യോഗ്യതയുള്ളവരെ പരിഗണിക്കുന്നതിനായുള്ള പാനൽ തയ്യാറാക്കുന്നു.

യോഗ്യത: 12th പാസ്, ഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, മീഡിയ പ്രൊഡക്ഷൻ/ പോസ്റ്റ് പ്രൊഡക്ഷൻ, ഗ്രാഫിക് ഡിസൈനിങ്ങ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാതെയുള്ള സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം, മേൽപ്പറഞ്ഞ വിഷയത്തിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയം ഉണ്ടായിരിക്കണം, സി- ഡിറ്റിലെ മീഡിയ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ യോഗ്യരായവർക്ക് മുൻഗണന നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർ സി- ഡിറ്റുമായി ഒരു വർഷ വർക്ക് കോൺട്രാക്ട് കരാറിൽ ഏർപ്പെടേണ്ടതാണ്.

Work contract/ Rate contract വ്യവസ്ഥകൾ പ്രകാരം പ്രതിമാസം പൂർത്തികരിച്ചു നൽകുന്ന വർക്കുകൾക്ക് അനുസൃതമായിട്ടായിരിക്കും പ്രതിഫലം. താൽപ്പര്യമുള്ളവർ സി- ഡിറ്റിന്റെ തിരുവല്ലം ഹെഡ് ഓഫീസിൽ മാർച്ച് 21ന് രാവിലെ 9.30 ന് ബയോഡേറ്റായും യാഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനും പ്രായോഗിക പരീക്ഷക്കുമായി ഹാജരാകണം.

Category: Job VacancyNews

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More