സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ച്

August 06, 2024 - By School Pathram Academy

 വയനാട് :

ഉരുള്‍ പൊട്ടൽ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ വയനാടിന്റെ പുനര്‍മിര്‍മാണത്തിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ച് നടപ്പാക്കും എന്നറിയുന്നു. റീ ബില്‍ഡ് വയനാടിനു വേണ്ടി അഞ്ച് ദിവസത്തെ ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നാണ് ഏറ്റവും പുതിയ വിവരം. സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ശമ്പളത്തില്‍ നിന്ന് വിഹിതം ആവശ്യപ്പെട്ടത്. ഉരുല്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ആയിരം കോടിയെങ്കിലും വേണ്ടിവരുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചാതായും പറയപ്പെടുന്നു.

 

10 ദിവസത്തെ ശമ്പളം നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞെങ്കിലും അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന് സര്‍വീസ് സംഘടനകള്‍ ധാരണയിലെത്തുകയായിരുന്നു എന്നാണ് അറിവ്.

ശമ്പള വിഹിതം നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിക്കരുതെന്നും സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു. താല്‍പര്യമുള്ളവരില്‍ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നല്‍കാന്‍ അവസരം ഒരുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. നേരത്തേ പ്രളയകാലത്തും സംസ്ഥാന സര്‍ക്കാര്‍ സാലറി ചാലഞ്ച് നടപ്പാക്കിയിരുന്നു.

Category: News