സമ്പൂർണ്ണ :- പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ
സൂചനയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. സൂചന (1) പ്രകാരം, UID വാലിഡേഷനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. സൂചന (2) പ്രകാരം സമ്പൂർണ്ണയിൽ യു.ഐ.ഡി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുവാൻ നിർദ്ദേശം നൽകിയിരുന്നു. തസ്തികനിർണ്ണയത്തിന് യു.ഐ.ഡി ആവശ്യമായതിനാൽ ചുവടെ പറയുന്ന പ്രകാരം തുടർനടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടതാണ്.
(1) 6-ാം പ്രവർത്തി ദിനം വരെയും (അതായത് 10/06/2024 നു വൈകുന്നേരം 5 മണി വരെയും) യു.ഐ.ഡി. ഇൻവാലിഡ് ആയിരിക്കുന്ന കുട്ടികളുടെ കാര്യത്തിൽ, സ്ക്കൂൾ പ്രഥമാധ്യാപകർ, സമ്പൂർണ്ണയിലെ UID Analysis പരിശോധിച്ച്, അത്തരം കുട്ടികളുടെ ആധാറിന്റെ വ്യക്തതയുള്ള ഫോട്ടോ (കട്ടിയുടെ ചിത്രം, ആധാർ നമ്പർ, പേര്, ലിംഗം, ജനനത്തിയതി എന്നിവ ഉൾപ്പെട്ടത്) 13/06/2024 നകം അപ്ലോഡ് ചെയ്യണം. കാരണം രേഖപ്പെടുത്താനുള്ള ഫീൽഡും അപ്ഡേറ്റ് ചെയ്ത്, യുഐഡി വാലിഡേറ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണം.
(2) തർക്കങ്ങളോ, മറ്റു വിഷയങ്ങളോ അവശേഷിക്കുന്ന പക്ഷം 14/06/2024, 15/06/2024 എന്നീ തീയതികളിൽ അതതു ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ പരിഹാര നടപടി സ്വീകരിക്കണം.
(3) മുൻ ഖണ്ഡികകളിലെ നടപടികൾക്കു ശേഷവും തീർപ്പാകാത്ത കേസുകൾ ഉണ്ടെങ്കിൽ, ബന്ധപ്പെട്ട കക്ഷികൾക്ക്, 15/06/2024 ന് ഫോൺ / ഇ-മെയിൽ മുഖാന്തിരം ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ അറിയിപ്പ് നൽകേണ്ടതും, വിഷയം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുമാണ്. അത്തരം കേസുകൾ, അതതു വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ 19/06/2024 ഹിയറിംഗ് നടത്തി, കൈറ്റ് കോഡിനേറ്റർ ഉൾപ്പെടെ ഉള്ളവരുടെ സഹായത്തോടെ തീർപ്പാക്കേണ്ടതാണ്. യു.ഐ.ഡി വാലിഡ് ആക്കുന്നതിന് ജൂൺ 20 ന് ശേഷം അവസരം ഉണ്ടായിരിക്കുന്നതല്ല.
(4) യു.ഐ.ഡി വാലിഡ് ആക്കുന്നതിനോട് അനുബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 15/06/2024 വരെ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ മുമ്പാകെ ലഭ്യമാക്കുന്ന അപേക്ഷകളേ പരിഗണിക്കപ്പെടുകയുള്ളൂ എന്നതും അറിയിക്കുന്നു.
മേൽ വിവരങ്ങൾ എല്ലാ മാനേജ്‌മെന്റു്കൾക്കും പ്രഥമാധ്യാപകർക്കും ഉടൻ പ്രാബല്യത്തിൽ ലഭ്യമാക്കുവാൻ വേണ്ട നടപടികൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ സ്വീകരിക്കേണ്ടതാണ്.