വ്യാപാര സ്ഥാപനങ്ങളുടെ പുറത്ത് UPI പേമെന്റിനായി ഒട്ടിച്ചിരിക്കുന്ന QR കോഡ് സ്റ്റിക്കറിന് മുകളിൽ തട്ടിപ്പുകാർ വ്യാജ QR കോഡ് പതിപ്പിച്ച് പണം

February 13, 2022 - By School Pathram Academy

വ്യാപാര സ്ഥാപനങ്ങളുടെ പുറത്ത് UPI പേമെന്റിനായി ഒട്ടിച്ചിരിക്കുന്ന QR കോഡ് സ്റ്റിക്കറിന് മുകളിൽ തട്ടിപ്പുകാർ വ്യാജ QR കോഡ് പതിപ്പിച്ച് പണം തട്ടുന്നതിനെതിരെ ജാഗ്രത പാലിക്കുക. കടകളിലേക്കുള്ള തുക സ്കാൻ ചെയ്‌ത്‌ പേ ചെയ്യുമ്പോൾ അതിന് പുറത്ത് ഒട്ടിച്ചിരിക്കുന്ന വ്യാജ സ്റ്റിക്കർ നമ്മൾ ശ്രദ്ധിക്കാത്തതിനാൽ തുക തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാകും പോകുക. QR കോഡ് തങ്ങളുടെതാണെന്ന് വ്യാപാരികൾ ഉറപ്പുവരുത്തുക. സ്കാൻ ചെയ്യുമ്പോൾ ഉപഭോക്താക്കളും ശ്രദ്ധിക്കുക.

 

#keralapolice

Category: News