വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകരുത്
“പുതിയ വൈദ്യുതിനിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക” എന്ന ശീർഷകത്തിൽ കെ എസ് ഇ ബിയുടേതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.
കേരളത്തിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഏറ്റവും ഒടുവിൽ വൈദ്യുതി നിരക്ക് പരിഷ്ക്കരിച്ചത് 2019 ജൂലൈയിലാണ്.
പ്രസ്തുത സന്ദേശത്തിൽ വൈദ്യുതി നിരക്ക് കണക്കാക്കിയിരിക്കുന്ന രീതിയും തെറ്റാണ്.
കെ എസ് ഇ ബിയുടെ വൈദ്യുതി നിരക്ക് കണക്കാക്കുന്ന രീതിയെപ്പറ്റി സംശയമുണ്ടെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിലെ Electricity Bill Calculator – https://www.kseb.in/bill_calculator_v14/ എന്ന ലിങ്കിൽ സ്വയം പരിശോധിച്ച് മനസ്സിലാക്കാവുന്നതാണ്.
- മാന്യ ഉപഭോക്താക്കൾ വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുത്