വെള്ളാര്‍മല ഗവ. സ്കൂളിൽ 18 വർഷത്തോളം അധ്യാപകനായിരുന്ന ഉണ്ണി മാഷിന്റെ വാക്ക് കേട്ട് കേരളം വിതുമ്പി.ഈ സ്കൂളിൽ പഠിച്ചിരുന്നു അമ്പതോളം വിദ്യാര്‍ഥികളാണ് മരണപ്പെട്ടത്
വെള്ളാര്‍മല ഗവ. സ്കൂളിൽ 18 വർഷത്തോളം അധ്യാപകനായിരുന്ന ഉണ്ണി മാഷിന്റെ വാക്ക് കേട്ട് കേരളം വിതുമ്പി.ഈ സ്കൂളിൽ പഠിച്ചിരുന്ന അമ്പതോളം വിദ്യാർഥികളാണ് മരണപ്പെട്ടത്
ജിവിഎച്ച്എസ്എസ് വെള്ളാർമല അമ്പലപ്പുഴക്കാരൻ ഉണ്ണിക്കൃഷ്ണന് വെറുമൊരു തൊഴിലിടമായിരുന്നില്ല. പതിനെട്ടാണ്ട് ആ സ്കൂളിലായിരുന്നു ജീവിതം. അവിടുത്തെ കുട്ടികളായിരുന്നു എല്ലാമെല്ലാം. പ്രകൃതിയോടിണങ്ങി ജീവിക്കണമെന്ന് തന്നെയാണ് കുട്ടികളെ പഠിപ്പിച്ചതും. സ്കൂളിലെ 50 വിദ്യാർത്ഥികളെ ഉരുൾ കൊണ്ടുപോയെന്നാണ് അധ്യാപകരുടെ ഏകദേശ കണക്ക്. കാഴ്ച കണ്ട് ഹൃദയം തകർന്ന് പോയി അവിടെത്തെ അധ്യാപകരുടെ …
പ്രകൃതി സംരക്ഷണം നടത്തിവന്നിരുന്ന ഇടം തന്നെ പ്രകൃതി കൊണ്ടുപോയി. ഇതില്‍ക്കൂടുതല്‍ ഞാനിനി എന്ത് പറയാനാ?- വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ ഉണ്ണി മാഷ് വിതുമ്പി.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ വെള്ളാര്‍മല സ്‌കൂളിലേക്ക് പ്രധാനാധ്യാപകനായ ഉണ്ണിക്കൃഷ്ണന്‍ ഒരിക്കല്‍ക്കൂടി സന്ദര്‍ശനം നടത്തുന്നതായിരുന്നു രംഗം.കാഴ്ച കണ്ട് ഏവരുടെയും കണ്ണ് നിറഞ്ഞു.
സ്‌കൂളിലെയും പരിസരത്തെയും നിലവിലെ സ്ഥിതി കണ്ട് തകര്‍ന്നു പോയ അധ്യാപകന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അവിടെ ചെലവഴിച്ചിരുന്ന ഓരോ നിമിഷവും. രാവിലെ 7.30ന് ഞങ്ങളിവിടെ ക്ലാസ് തുടങ്ങിയിരുന്നതാണ്. ഈ പുഴയോരത്തും വരാന്തകളിലുമൊക്കെയായി എന്റെ മക്കളിരിക്കും പഠിക്കാന്‍. അവരോട് ഞാന്‍ പറഞ്ഞിരുന്നത്. നിങ്ങളൊക്കെ ഭാഗ്യം ചെയ്തവരാണ്.ഉണ്ണി മാഷിനോടൊപ്പം സ്കൂളിലെ മറ്റ് അധ്യാപകരും ഉണ്ടായിരുന്നു.
ഈ പുഴയോരത്തിരുന്ന് പഠിക്കാനുള്ള ഭാഗ്യം വേറെ ആര്‍ക്കാണ് ലഭിക്കുക.? ഒരുപാട് അഹങ്കരിച്ചിരുന്നു, ഞങ്ങള്‍ ഒരുപാട്… അതിനുള്ളതായിരിക്കും ഇപ്പോള്‍ കിട്ടിയത്.. ഒന്നുമില്ല സാറേ ഇനി പറയാന്‍…ഉണ്ണി മാഷ് അദ്ദേഹത്തോട് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടായി കൈകൂപ്പി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളാര്‍മല ഗവ. വിഎച്ച്എസ്എസിലെ മുപ്പതോളം വിദ്യാര്‍ഥികളാണ് മരണപ്പെട്ടത്. ഒട്ടേറെപ്പേരെ കാണാതെയുമായിട്ടുണ്ട്. സ്‌കൂളില്‍ കഴിഞ്ഞ 18 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന അധ്യാപകനാണ് ആലപ്പുഴ സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍. മഹാദുരന്തത്തെ തുടര്‍ന്ന് സ്‌കൂളിന്റെ മൂന്ന് സമുച്ചയങ്ങള്‍ മണ്ണോടു ചേരുകയും ശേഷിച്ച കെട്ടിടങ്ങള്‍ ചെളിനിറഞ്ഞും കടപുഴകിയെത്തിയ മരങ്ങളും പാറയും വന്നിടിച്ച് ഭാഗികമായി തകരുകയും ചെയ്തു.
ഉണ്ണിമാഷിന്റെ അതേ മാനസികാവസ്ഥയിലാണ് സ്കൂളിലെ മറ്റധ്യാപകരും. സ്കൂളിനടുത്തൊരു ചെറു കെട്ടിടത്തിൽ തന്നെയായിരുന്നു ഉണ്ണി മാഷിന്റെ താമസം. കുടുംബത്തിലെ ഒരു മരണവാർത്തയറിഞ്ഞ് നാട്ടിൽ പോയ സമയത്താണ് ഉരുൾപൊട്ടിയത്. തകർന്ന കെട്ടിടം മറ്റൊരിടത്ത് വീണ്ടും ഉയരും. ക്ലാസുകൾ വീണ്ടും തുടങ്ങും. പക്ഷേ നഷ്ടമായതിന് പകരമാകാനും മനസിനേറ്റ മുറിവുണക്കാനും അത് മതിയാകാതെ വരും.