വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് പറയുന്ന അധ്യാപകനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിയുടെ നിർദ്ദേശം
വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാനുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകി എന്ന് പറയുന്ന അധ്യാപകനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ ഐ എ എസിന് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി.
മുട്ടന്നൂർ എയിഡഡ് യു പി സ്കൂൾ അധ്യാപകനായ ഫർസീൻ മജീദ് മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനാണ് ശ്രമിച്ചത് എന്നാണ് ആരോപണം .
ഈ പശ്ചാത്തലത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത്.