വിദ്യാരംഗം കലാസാഹിത്യ വേദി മാനുവൽ പാർട്ട് – 3 ഘടന

June 26, 2023 - By School Pathram Academy

3

  • ഘടന
  • അംഗങ്ങൾ

വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗങ്ങളായിരിക്കും.

  • 1. ക്ലാസ്തലം

വിദ്യാരംഗം കലാസാഹിത്യവേദിയിൽ, ക്ലാസധ്യാപകൻ പ്രസിഡന്റും ക്ലാസിലെ കലാ സാഹിത്യാഭിരുചിയുള്ള വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരാൾ കൺവീനറും മറ്റൊരാൾ ജോയിന്റ് കൺവീനറും ആയിരിക്കും.

  • 2. സ്കൂൾ തലം

സ്കൂൾ തല  വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ

മികച്ച സംഘാടകനും കലാസാഹിത്യപ്രവർത്തകനുമായ ഒരു അധ്യാപകൻ  കോ-ഓർഡിനേറ്ററും , ക്ലാസ്തല  പ്രതിനിധികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരാൾ സ്കൂൾതല കൺവീനറും മറ്റൊരാൾ ജോയിന്റ് കൺവീനറും ആയിരിക്കും. സ്കൂൾതല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചെയർമാൻ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരിക്കും. ക്ലാസ്തല പ്രതിനിധികൾ സ്കൂൾതല സമിതി യിൽ അംഗങ്ങളായിരിക്കും.

  • II(a)എക്സിക്യൂട്ടീവ് കമ്മറ്റി

ഹെഡ്മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി, എസ്.ആർ.ജി കൺവീനർ, സ്കൂൾ ലൈബ്രറിയുടെ ചുമതലയുള്ള അധ്യാപകൻ, കോ-ഓർഡിനേറ്റർ, സ്പെഷ്യലിസ്റ്റ് അധ്യാപകൻ, സ്കൂൾ ലീഡർ, കൺവീനർമാർ എന്നിവർ ഉൾപ്പെടെ പരമാവധി ഇരുപതു പേരുള്ള കമ്മിറ്റിയായിരിക്കും സ്കൂൾതലത്തിൽ ഉണ്ടായിരിക്കുക. ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണസ്ഥാപനത്തിലെ മെമ്പർ കൗൺസിലർ കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരിയും പി.ടി.എ എസ്.എം.സി പ്രസിഡന്റ് രക്ഷാധി കാരിയുമായിരിക്കും,

  • III. ഉപജില്ലാതലം

സ്കൂൾതല കോ-ഓർഡിനേറ്റർമാർ അംഗങ്ങളായുളള ഉപജില്ലാ സമിതിയുടെ ചെയർമാൻ എ.ഇ.ഒ ആയിരിക്കും. എ.ഇ.ഒ നാമനിർദ്ദേശം ചെയ്യുന്ന ഒരു ഹെഡ്മാസറ്റർ വൈസ് ചെയർമാൻ ആയിരിക്കും. സ്കൂൾതല കോ-ഓർഡിനേറ്റർമാരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ലാ കോ-ഓർഡിനേറ്റർ ആയിരിക്കും. തെരഞ്ഞെടു ക്കപ്പെടുന്ന മറ്റു രണ്ട് അധ്യാപകർ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാർ ആയിരിക്കും. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉപജില്ലാ സമിതിയുടെ രക്ഷാധികാരി ആയിരിക്കും.

  • ജില്ലാസമിതിയിലേക്ക്

ഓരോ ഉപജില്ലയിൽ നിന്നും ഉപജില്ലാ കോ-ഓർഡിനേറ്റർമാർക്കു പുറമേ ഒരു പ്രതിനിധിയെ കൂടി തെരഞ്ഞെടുക്കേണ്ടതാണ്.

  • IV. റവന്യൂ ജില്ലാതലം

ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ല കോ-ഓർഡിനേറ്റർമാർ, ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജില്ലാസമിതി പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് റവന്യൂ ജില്ലാസമിതി, സമിതിയുടെ ചെയർമാൻ ഡെപ്യൂട്ടി ഡയറക്ടർ ആയിരിക്കും. റവന്യൂ ജില്ലയിലെ ഡി.ഇ.ഒ.മാർ സമിതിയുടെ വൈസ് ചെയർമാന്മാർ ആയിരിക്കും. സമിതി അംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ കോ-ഓർഡിനേറ്ററും മറ്റു മൂന്നു പേർ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരും ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമിതിയുടെ രക്ഷാധികാരിയായിരിക്കും. ഡയറ്റ് പ്രിൻസിപ്പൽ, ജില്ലാ പ്രോജക്ട് ഓഫീസർ (എസ്.എസ്.എ), ജില്ലയിലെ കലാസാഹിത്യ പ്രവർത്തകരിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ നാമനിർദ്ദേശം ചെയ്യുന്ന എന്നിവർ സമിതിയുടെ പ്രത്യേക ക്ഷണിതാക്കളുമായിരിക്കും.

  • V. സംസ്ഥാനസമിതി

പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയർമാനും അഡീഷണൽ ഡയറക്ടർമാർ (ജനറൽ & അക്കാദമിക്) വൈസ് ചെയർമാൻമാരും വിദ്യാരംഗം എഡിറ്റർ കോ-ഓർഡിനേറ്ററും അസിസ്റ്റന്റ് എഡിറ്റർ അസിസ്റ്റന്റ് കോ-ഓർഡിനേറ്ററും സീനിയർ ഫിനാൻസ് ഓഫീസർ, ചീഫ് പ്ലാനിംഗ് ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ, വിദ്യാരംഗം പത്രാധിപസമിതി അംഗങ്ങളിൽ നിന്ന് വിദ്യാഭ്യാസ ഡയറക്ടർ നാമനിർദ്ദേശം ചെയ്യുന്ന നാലു പേർ, ക്യൂ.ഐ.പി വിഭാഗത്തിലെ ഒരു ഡെപ്യൂട്ടി ഡയറക്ടർ, എസ്.സി.ഇ.ആർ. ടി.യിലെ ഒരു പ്രതിനിധി, റവന്യൂ ജില്ലാ കോ-ഓർഡി നേറ്റർമാർ എന്നിവർ അംഗങ്ങളും എസ്.എസ്.എ/ആർ.എം.എസ്.എ പ്രോജക്ട് ഡയറക്ടർമാർ പ്രത്യേക ക്ഷണിതാക്കളുമായ സമിതിയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാന സമിതി .