വിദ്യകൾ തേടി പറന്നുയരാൻ

June 01, 2022 - By School Pathram Academy

വിദ്യകൾ തേടി പറന്നുയരാൻ

പുള്ളിയുടുപ്പിട്ടു തുള്ളിയെത്തും ,

പുന്നാര പൂമ്പാറ്റക്കുഞ്ഞുങ്ങളേ…..

നിങ്ങൾ വരുന്നതു കാത്തിരിപ്പൂ

പള്ളിക്കൂടത്തിലീ ഞങ്ങളെല്ലാം

ഓടിക്കളിക്കേണ്ടേ, പാറിപ്പറക്കേണ്ടേ,

ഓമനമക്കളേ നിങ്ങൾക്കെല്ലാം

അക്ഷരം നൽകും ചിറകിനാലേ …..

വിദ്യകൾ നേടി പറന്നുയരാൻ

വേഗം വരികെന്റെ കുഞ്ഞുങ്ങളെ ,

 

ഹരീഷ് ആർ നമ്പൂതിരിപ്പാട്