വാരാന്ത്യ ക്വിസ്
![](https://www.schoolpathram.com/wp-content/uploads/2023/06/79-794589_quiz-transparent-icon-hd-png-download.png)
- വാരാന്ത്യ ക്വിസ്
- ചോദ്യങ്ങൾ
1. “ഒരു കുരുവിയുടെ പതനം”എന്ന ആത്മകഥ എഴുതിയ പ്രശസ്ത പക്ഷി നിരീക്ഷകന്റെ ഓർമ്മദിനമാണ് ജൂൺ 20. ആരാണ് അദ്ദേഹം?
2.അന്താരാഷ്ട്ര യോഗ ദിനം എന്നാണ്?
3. ദേശബന്ധു എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ആരാണ്?
4.ലോക മരുവൽക്കരണദിനം എന്നാണ്?
5. “വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക”എന്ന് ഉദ്ഘോഷിച്ച കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി ആരാണ്?
6. “കാൽക്കുലേറ്റർ” കണ്ടുപിടിച്ച പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞനാരാണ്?
7. “അമ്മ” എന്ന പ്രശസ്തമായ നോവൽ എഴുതിയ റഷ്യൻ എഴുത്തുകാരന്റെ ഓർമ്മ ദിനമാണ് ജൂൺ 18. ആരാണ് അദ്ദേഹം?
8. നവോത്ഥന നായകരിൽ പ്രധാനിയായ മഹാത്മാ അയ്യങ്കാളിയുടെ ഓർമ്മദിനമെന്നാണ്?
9.ലോകത്ത് ആദ്യമായി ഒരു വനിത ബഹിരാകാശ യാത്ര നടത്തിയ ദിനമാണ് ജൂൺ 16. ആരാണ് ആ പ്രശസ്ത വനിത?
10. ലോക മഴക്കാടുകളുടെ ദിനമെന്നാണ്?
വാരാന്ത്യ ക്വിസ്
- ഉത്തരങ്ങൾ
1. സാലിം അലി
2. ജൂൺ 21
3. ചിത്തരഞ്ജൻ ദാസ് (C. R. ദാസ് )
4. ജൂൺ 17.
5. പി. എൻ. പണിക്കർ
6. ബ്ലെയിസ് പാസ്കൽ
7. മാക്സിം ഗോർക്കി
8. ജൂൺ 18
9. വാലൻറ്റീന തെരഷ്കോവ
10.ജൂൺ 22