വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി

December 03, 2021 - By School Pathram Academy

അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒമിക്രോൺ സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ നടപടികൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്ക് ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യം പരസ്യപ്പെടുത്തും. വാക്സിൻ എടുക്കാത്ത എത്ര അധ്യാപകർ എവിടെയൊക്കെ ഉണ്ട് എന്ന കാര്യം പൊതുസമൂഹവും കൂടെ അറിയേണ്ടതുണ്ട്.

പുതിയ സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താനായി സാധ്യമായ എല്ലാ കാര്യങ്ങളും വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചെയ്യും. വാക്സിനെടുക്കാത്തവർ ഒരാഴ്ചയിലൊരിക്കൽ ടെസ്റ്റ് നടത്തി അതിന്റെ റിസൾട്ട് ഉത്തരവാദിത്വപ്പെട്ടവരെ കാണിക്കണമെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.