യു.എസ്.എസ്. പരീക്ഷ :- പരീക്ഷാദിവസം ചീഫ്/ഡെപ്യൂട്ടി സൂപ്രണ്ട് ഇൻവിജിലേറ്റേഴ്സ് എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

June 19, 2022 - By School Pathram Academy

പരീക്ഷാദിവസം ചീഫ്/ഡെപ്യൂട്ടി സൂപ്രണ്ട് ഇൻവിജിലേറ്റേഴ്സ് എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

8.20 നും 9.10 നും ഇടയിൽ ഓരോ ഹാളിലേയ്ക്കും ആവശ്യമായ മൂന്ന് ബുക്ക് ലെറ്റ് ചോദ്യപേപ്പറുകളും ചീഫ് സൂപ്രണ്ട് ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവർ പ്രത്യേകമായി ക്രമീകരിക്കേണ്ടതാണ്.

 

9.20 ന് വിദ്യാർത്ഥികളും ഇൻവിജിലേറ്ററും പരീക്ഷാഹാളിൽ പ്രവേശിക്കുന്നു. 20 ഒ.എം.ആർ ഷീറ്റുകൾ അടങ്ങിയ ഒ.എം.ആർ പാക്കറ്റും അറ്റൻഡൻസ് ഷീറ്റും 20 ചോദ്യങ്ങൾ അടങ്ങുന്ന ഒന്നാമത്തെ ബുറ്റും ഇൻവിജിലേറ്റർമാരുടെ കൈവശം ഉണ്ടായിരിക്കേണ്ടതാണ്.

എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷാഭവനിൽ നിന്നും ലഭ്യമായിട്ടുളള ഹാൾടിക്കറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും, ഹാൾടിക്കറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്.

ഇതുകഴിഞ്ഞാൽ 20 ചോദ്യപേപ്പറുകൾ അടങ്ങുന്ന പാക്കറ്റ് പൊട്ടിച്ച് എ കോഡിലെ 5 ചോദ്യങ്ങൾ, ബി കോഡിലെ 5 ചോദ്യങ്ങൾ, സി കോഡിലെ 5 ചോദ്യങ്ങൾ, ഡി കോഡിലെ 5 ചോദ്യങ്ങൾ എന്നിങ്ങനെ നാല് ഗ്രൂപ്പായി ചോദ്യങ്ങളെ തരംതിരിച്ച് ഇൻവിജിലേറ്റർ വയ്ക്കേണ്ടതാണ്.

 

9.30 ന് രജിസ്റ്റർ നമ്പർ ക്രമത്തിൽ വിദ്യാർത്ഥികൾക്ക് ഒ.എം.ആർ വിതരണം ചെയ്യുന്നു. ഏതെങ്കിലും വിദ്യാർത്ഥികൾ ആബ്സന്റ് ആയാൽ ആ വിദ്യാർത്ഥികളുടെ ഒ.എം.ആർ അവരുടെ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയ ടേബിളിൽ വയ്ക്കേണ്ടതാണ്.

 

ഒ.എം.ആർ വിതരണം പൂർത്തിയായി കഴിഞ്ഞാലുടൻ തന്നെ 9.35 മുതൽ വിദ്യാർത്ഥികൾക്ക് ഒ.എം.ആർ ഷീറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തുവാനുളള നിർദ്ദേശം നൽകി ഒ.എം.ആർ ഷീറ്റിലെ ബയോഡാറ്റാ പാർട്ട് പൂരിപ്പിക്കുന്ന പ്രവർത്തനം ഓരോ വിദ്യാർത്ഥികളെ കൊണ്ടും തെറ്റുകൂടാതെ പൂർത്തിയാക്കേണ്ടതാണ്.

 

9.45 ന് ഒന്നാമത്തെ ബുക് ലെറ്റ് വിതരണം ചെയ്യുന്നു. ബുക് ലെറ്റുകൾ വിതരണം ചെയ്യുമ്പോൾ വിദ്യാർത്ഥികളുടെ ഒന്നാം ഭാഷ പാർട്ട് 1 AT പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

എ കോഡുളള വിദ്യാർത്ഥികളെ ഒരുമിച്ച് എഴുന്നേൽപ്പിക്കുകയും അവരുടെ ചോദ്യപേപ്പർ വിതരണം കഴിഞ്ഞതിന് ശേഷം യഥാക്രമം ബി കോഡ്, സി കോഡ്,  ഡി കോഡ് എന്നിവയുടെ വിതരണം പൂർത്തീകരിക്കേണ്ടതാണ്.

ഏതെങ്കിലും വിദ്യാർത്ഥി ഹാജരായിട്ടില്ലെങ്കിൽ ടിയാളുടെ ടേമ്പിളിൽ നേരത്തെ വച്ചിട്ടുള്ള ഒ.എം.ആർ ന്റെ കൂടെ ചോദ്യ പേപ്പർ വയ്ക്കേണ്ടതാണ്.

ഒന്നാമത്തെ ബുക്ക് ലെറ്റിലെ ബുക്ക് ലെറ്റ് നമ്പർ വിദ്യാർത്ഥികൾ OMR ൽ രേഖപ്പെടുത്തുവാൻ നിർദ്ദേശം നൽകുന്നു.

 

9.45-ന് രണ്ടാമത്തെ ബുക് ലെറ്റും മൂന്നാമത്തെ ബുക് ലെറ്റും സൂപ്രണ്ട് /ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ഹാളിൽ എത്തിക്കേണ്ടതാണ്.

 

9.50 ന് രണ്ടാമത്തെ ബുക് ലെറ്റ് വിതരണം ചെയ്യുന്നു.

രണ്ടാമത്തെ ബുക്ക് ലെറ്റ് വിതരണം ചെയ്യുമ്പോൾ വിദ്യാർത്ഥികളുടെ ഒന്നാം ഭാഷ പാർട്ട് 2, BT പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. രണ്ടാമത്തെ ബുക് ലെറ്റ് വിതരണം ചെയ്യുമ്പോൾ ആദ്യത്തെ ബുക് ലെറ്റിന്റെ കോഡും, രണ്ടാമത്തെ ബുക് ലെറ്റിന്റെ കോഡും ഒന്നുതന്നെയാണെന്ന് ഉറപ്പുവരുത്തുക.

രണ്ടാമത്തെ ബുക് ലെറ്റ് കോഡ് വിതരണം പൂർത്തീകരിച്ചാൽ മൂന്നാമത്തെ ബുക് ലെറ്റ് വിതരണം ചെയ്യുക. മൂന്നാമത്തെ ബുക് ലെറ്റ് വിതരണം ചെയ്യുമ്പോൾ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിരിക്കുന്ന മീഡിയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

ഒന്നും രണ്ടും ബുക്ക് ലെറ്റുകളുടെ കോഡുകൾക്ക് സമാനമായ കോഡ് ആണ് മൂന്നാമത്തെ ബക് ലെറ്റ് എന്ന് ഇൻവിജിലേറ്ററും, വിദ്യാർത്ഥികളും ഉറപ്പുവരുത്തുക.

 

10.00 മണിയുടെ ലോംങ് ബെല്ലിന് വിദ്യാർത്ഥികൾക്ക് മൂന്ന് ബുക് ലെറ്റുകളുടെയും ചോദ്യപേപ്പറുകൾ തുറന്ന് ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കുവാനും ഉത്തരങ്ങൾ ക്രമീകരിക്കാനുളള സമയം ആരംഭിക്കുന്നു.

10.20 ന്റെ Single Bell-ന് വിദ്യാർത്ഥികൾ OMR ഷീറ്റിൽ ഉത്തരങ്ങൾ രേഖപ്പെടുത്തി തുടങ്ങുന്നു.

ഓരോ അരമണിക്കൂർ കഴിയുമ്പോഴും Single Bell -ഉം, ഒരു മണിക്കൂർ കഴിയുമ്പോൾ

Double Bell-ഉം, പരീക്ഷ അവസാനിക്കുമ്പോൾ long bell -ഉം അടിക്കേണ്ടതാണ്.

12.20 ന് ലോംഗ് ബെല്ലോടുകൂടി പരീക്ഷ അവസാനിപ്പിക്കേണ്ടതും ഓരോ വിദ്യാർത്ഥിയുടെയും OMR ഇൻവിജിലേറ്റർ സ്വീകരിക്കേണ്ടതുമാണ്.

പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളുടെയും OMR സ്വീകരിച്ചു എന്ന് ഉറപ്പു വരുത്തിയതിനുശേഷം വിദ്യാർത്ഥികളെ പരീക്ഷാഹാളിൽ നിന്നും പുറത്തേയ്ക്ക് വിടേണ്ടതാണ്.

ഇൻവിജിലേറ്റർമാരിൽ നിന്നും അറ്റൻഡൻസ് ഷീറ്റ് പ്രകാരം എല്ലാ വിദ്യാർത്ഥികളുടെയും OMR കിട്ടി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം OMR ബണ്ടിലുകൾ പരീക്ഷാഭവനിലേയ്ക്ക് നൽകുന്നതിന് വേണ്ടി പായ്ക്ക് ചെയ്ത് സീൽ ചെയ്യേണ്ടതാണ്.

പരീക്ഷാദിവസം വൈകിട്ട് 6 മണിയ്ക്ക് മുമ്പായി ബന്ധപ്പെട്ട ജില്ലാവിദ്യാഭ്യാസ ആഫീസുകളിൽ OMR ബണ്ടിലുകൾ ഏൽപ്പിച്ച് ഡി.ഇ.ഒ യിൽ നിന്നും രസീത് കൈപ്പറ്റേണ്ടതാണ്

Category: NewsUSS