മെഡിസെപ് മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ആയതിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് . മെഡിസെപ് മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്ന വിധം
- വിഷയം: ധനകാര്യ വകുപ്പ് : സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISER) ഗുണഭോക്താക്കൾക്കും എംപാനൽഡ് ആശുപത്രികൾക്കും മെഡിസെപ് മൊബൈൽ ആപ്ലിക്കേഷൻ install ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്
- സൂചന :- സ.ഉ.(അച്ചടി) നം. 70/2022/ധന തീയതി 23/06/2022
കേരളത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാർ, പെൻഷൻകാർ, അവരുടെ ആശ്രിതർ എന്നിവർ ഉൾപ്പെടെ മുപ്പത് ലക്ഷത്തോളം വരുന്ന ജനവിഭാഗങ്ങൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയായ മെഡിസെപ് സൂചനയിലെ സർക്കാർ ഉത്തരവിൽ പരാമർശിക്കും പ്രകാരം 2022 ജൂലൈ 1 മുതൽ യാഥാർത്ഥ്യമായി.
മെഡിസെപ് വെബ്സൈറ്റിലെ ഡാഷ്ബോർഡിൽ ലഭ്യമായ കണക്കനുസരിച്ച്, പദ്ധതി ആരംഭിച്ച് പതിനൊന്ന് മാസ കാലയളവിനുള്ളിൽ ഏകദേശം 697 കോടിയോളം രൂപയുടെ ചികിത്സാ പരിരക്ഷ ഗുണഭോക്താക്കൾക്ക് ലഭിക്കുകയുണ്ടായി. ഈ പദ്ധതിയുടെ സവിശേഷതകൾ, ഗുണഭോക്താക്കൾ. ഇതിലുൾപ്പെട്ട ആശുപത്രി ശൃംഖല, ചികിത്സ പാക്കേജുകൾ, മെഡിസെപ് പദ്ധതിയിൽ പ്രീമിയം ഒടുക്കുന്ന വിധവും അക്കൗണ്ടിംഗ് രീതികളും, ആശുപത്രികൾക്കുള്ള നിർദ്ദേശങ്ങൾ, പരാതി പരിഹാര സംവിധാനം എന്നിവയെ പറ്റി പദ്ധതിയുടെ വെബ് പോർട്ടലിലും മെഡിസ് ഹാൻഡ്ബുക്കിലും വിശദീകരിച്ചിട്ടുണ്ട്. ഇപ്പോൾ, പദ്ധതി കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിരൽതുമ്പിൽ വിവരങ്ങൾ ലഭ്യമാക്കുന്ന ഒരു മെഡിസെഫ് മൊബൈൽ ആപ്ലിക്കേഷൻ 01/05/2023-ൽ സർക്കാർ പുറത്തിറക്കുകയുണ്ടായി.
നിലവിൽ Android ഓപ്പറേറ്റിംഗ് സിസ്റ്റം version 8.1 നു മുകളിൽ സപ്പോർട്ട് ചെയ്യുന്ന മൊബൈൽ ഫോണുകളിൽ മാത്രമാണ് പ്രസ്തുത മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത ഉപയോഗിക്കുവാൻ കഴിയുക.
ഗൂഗിൾ പ്ലേ സ്റ്റോർ തുറന്ന് സെർച്ചിൽ Medisep എന്ന് ടൈപ്പ് ചെയ്ത് മെഡിസെപ് ലോഗോ ഉള്ള ആപ്ലിക്കേഷൻ തിരഞ്ഞെടുത്തു (നിലവിൽ ലഭ്യമായ version 2.5) ഡൗൺലോഡ് ചെയ്ത് install ചെയ്യാവുന്നതാണ്.
Install ചെയ്തതിനു ശേഷം ആപ്ലിക്കേഷൻ (open ചെയ്യുമ്പോൾ, ogin ചെയ്യുന്നതിനുള്ള ജാലകം (widow) കാണാൻ സാധിക്കുന്നതാണ്.
പ്രസ്തുത ജാലകം മുഖേന ഗുണഭോക്താക്കൾക്കും, എംപാനൽഡ് ആശുപത്രികൾക്കും ആപ്ലിക്കേഷനിൽ login ചെയ്യാവുന്നതാണ്.
ആയതിലേക്കായി, Select type (Beneficiary/Hospitals/Guest) തിരഞ്ഞെടുക്കേണ്ടതും, Beneficiary mail. മെഡിസെപ് ഐ ഡി യും PPO/PEN നമ്പറും നൽകിയും Hospital ആണെങ്കിൽ Hospital ID, Registered Mobile Number എന്നിവ നൽകിയും LOGIN ചെയ്യേണ്ടതാണ്.
തുടർന്ന് Generate OTP ഓപ്ഷൻ click ചെയ്യുമ്പോൾ വരുന്ന ബോക്സിൽ മെഡിസെപ്പിൽ രജിസ്റ്റർ ചെയ്തപ്പോൾ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ലഭ്യമാകുന്ന OTP ടൈപ്പ് ചെയ്തു OK ബട്ടൺ അമർത്തേണ്ടതാണ്.
തുടർന്ന് വരുന്ന പേജിൽ ഗുണഭോക്താവിന്റെ പേര്, മെഡിസെപ് ഐ.ഡി., TPA യുടെ പേര് എന്നിവ കാണാൻ സാധിക്കുന്നതാണ്.
കൂടാതെ Profile, Dependents, Medcard, Claims, Grievances, Empanelled hospitals and Specialisation, Medisep Packages and rates, Contact എന്നീ ഐക്കണുകളും പ്രസ്തുത പേജിൽ കാണാം.
Profile എന്ന ഐക്കൺ ക്ലിക്ക് ചെയ്താൽ ഗുണഭോക്താവിന്റെ വ്യക്തിഗത/ഔദ്യോഗിക വിവരങ്ങൾ കാണാൻ സാധിക്കുന്നതാണ്.
(Dependents) എന്ന ഐക്കൺ ക്ലിക്ക് ചെയ്താൽ ഗുണഭോക്താവിന്റെ ആശ്രിതരെ സംബന്ധിച്ച വിവരം ലഭ്യമാകുന്നതാണ്.
Medcard എന്ന ഐക്കൺ ഗുണഭോക്താക്കൾക്ക് തങ്ങളുടെ Medcard ഡൗൺലോഡ് ചെയ്യാവുന്നതാണു്.
Claims ഐക്കൺ ക്ലിക്ക് ചെയ്യുമ്പോൾ ഗുണഭോക്താവിന്റെ/ആശ്രിതരുടെ MEDSEP Calm സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നതാണ്.
Grievances എന്ന ഐക്കൺ ക്ലിക്ക് ചെയ്യുമ്പോൾ, ഗുണഭോക്താവ് മെഡിസെപ് വെബ്സൈറ്റിലെ ഗ്രീവൻസ് പോർട്ടൽ മുഖേന സമർപ്പിച്ചിട്ടുള്ള പരാതിയുടെ വിശദാംശങ്ങൾ ലഭ്യമാകുന്നതാണ്.
മെഡിസെപ്പിൽ എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രികളെയും വിഭാഗങ്ങളെയും സംബന്ധിച്ച വിവരം Empanelled hospitals and Specialization എന്ന ഐക്കൺ ക്ലിക്ക് ചെയ്യാൽ കാണാൻ സാധിക്കുന്നതാണ്.
മെഡിസെപ് ആനുകൂല്യം ലഭിക്കുന്ന ചികിത്സാ പ്രക്രിയകളും നിരക്കുകളും സംബന്ധിച്ച വിവരം – Medsep Packages and rates എന്ന ഐക്കൺ ക്ലിക്ക് ചെയ്താൽ ലഭ്യമാകുന്നതാണ്.
ക്ലെയിം സംബന്ധിച്ചോ ഡാറ്റാ സംബന്ധിച്ചോ റീഇംപേഴ്സ്മെന്റ് സംബന്ധിച്ചോ ഗുണഭോക്താക്കൾക്ക് സംശയനിവാരണം വരുത്തുന്നതിന് ബന്ധപ്പെടേണ്ട ടോൾ ഫ്രീ നമ്പർ/ഇമെയിൽ ഐ.ഡി. സംബന്ധിച്ച വിവരം Contact എന്ന ഐക്കൺ ക്ലിക്ക് ചെയ്താൽ ലഭ്യമാകുന്നതാണ്.
എംപാനൽഡ് ആശുപത്രികൾ മെഡിസെഫ് മൊബൈൽ ആപ്പ് – Hospital ID, Registered Mobile Number എന്നിവ നൽകി ലോഗിൻ ചെയ്യുമ്പോൾ ആശുപത്രികൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാകുന്നതാണ്.
Guest എന്ന വിഭാഗം തെരെഞ്ഞെടുത്ത് ലോഗിൻ ചെയ്യുമ്പോൾ Empanelled hospitals, Medsep Packages and rates, Contact എന്നിവ സംബന്ധിച്ച വിവരങ്ങൾ മാത്രം ലഭ്യമാകുന്നതാണ്.
എല്ലാ മെഡിസെപ് ഗുണഭോക്താക്കളും എംപാനൽഡ് ആശുപത്രികളും മേൽ സൂചിപ്പിച്ചത് പ്രകാരമുള്ള മെഡിസെപ് മൊബൈൽ ആപ്ലിക്കേഷൻ install ചെയ്ത് ആയതിന്റെ സേവനം പരമാവധി പ്രയോജനപ്പെടു ത്തണമെന്ന് അറിയിക്കുന്നു.
അഡീഷണൽ സെക്രട്ടറി