മെഡിസെപ് തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം

August 16, 2022 - By School Pathram Academy

മെഡിസെപ് തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം

 

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ തിരിച്ചറിയൽ കാർഡുകൾ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാൻ സൗകര്യം ഒരുങ്ങി. ഒരു കുടുംബത്തിന് ഒരു കാർ‍ഡ് മതി. പദ്ധതിയുടെ ഭാഗമാകാത്തവർക്കു ചേരാൻ ഇനിയും അവസരമുണ്ട്. ജീവനക്കാർ ഡിഡിഒമാരെയാണു സമീപിക്കേണ്ടത്; പെൻഷൻകാർ ട്രഷറിയെയും.

 

മെഡിസെപ് തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യുന്നത് ഇങ്ങനെ:

 

ജീവനക്കാർക്ക്

/https://medisep.kerala.gov.in/ എന്ന വെബ്പോർട്ടലിൽ പ്രവേശിക്കുക

ലോഗിൻ മെനുവിൽ ക്ലിക് ചെയ്യുക. ജോലി ചെയ്യുന്ന വകുപ്പ് തിരഞ്ഞെടുക്കുക

യുസർനെയിമായി ഓഫിസിന്റെ ഡിഡിഒ കോഡ് നൽകുക. പാസ്‌വേഡായി ഡിഡിഒയുടെ മൊബൈൽ നമ്പർ നൽകുക. സമീപത്തു കാണുന്ന കോഡ് രേഖപ്പെടുത്തി ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

പേജിൽ ജീവനക്കാരന്റെ പെൻ നമ്പർ നൽകിയശേഷം സേർച് ബട്ടൻ ക്ലിക്ക് ചെയ്യുക

മെഡിസെപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മെഡിസെപ് ഐഡി, ആധാർ നമ്പർ, പേര്, ജനനത്തീയതി എന്നിവ തെളിയും. മെഡിസെപ് ഐഡി കുറിച്ചെടുത്തശേഷം ഹോം പേജിലേക്കു പോകുക.

ഡൗൺലോഡ് മെഡ്കാർഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ അക്കൗണ്ട് ടൈപ് എന്നിടത്ത് ബെനഫിഷ്യറി തിരഞ്ഞെടുക്കുക. അടുത്ത കോളങ്ങളിൽ മെഡിസെപ് ഐഡിയും പെൻ നമ്പറും നൽകുക. ‘സൈൻ ഇൻ’ ബട്ടൻ ക്ലിക്ക് ചെയ്യുക.

അടുത്ത പേജിൽ ജീവനക്കാരന്റെയും പങ്കാളിയുടെയും ആശ്രിതരുടെയും പേര്, ലിംഗം, ജനനത്തീയതി, വയസ്സ്, പോളിസിയുടെ സ്ഥിതി എന്നിവ തെളിയും.

തൊട്ടു താഴെയുള്ള ഡൗൺലോഡ് ഹെൽത്ത് കാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ജീവനക്കാരന്റെയും പങ്കാളിയുടെയും ആശ്രിതരുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയ കാർഡിന്റെ പിഡിഎഫ് പകർപ്പ് ഡൗൺലോഡ് ചെയ്യപ്പെടും. ഇതിന്റെ ഡിജിറ്റൽ പകർപ്പോ പ്രിന്റൗട്ടോ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുമ്പോൾ ഹാജരാക്കാം.

മെഡിസെപ് ഐഡി കൈവശമുള്ളവർക്ക് അത് കണ്ടെത്തുന്നതിനായുള്ള ആദ്യത്തെ 5 നടപടിക്രമങ്ങൾ ഒഴിവാക്കാം.

പരാതികൾക്കും സംശയങ്ങൾക്കും ടോൾഫ്രീ നമ്പർ: 1800 425 0237 (രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെ)

പെൻഷൻകാർക്ക്

 

https://medisep.kerala.gov.in/ എന്ന വെബ്പോർട്ടലിൽ പ്രവേശിക്കുക

മുകളിൽ പത്താമത്തെ മെനു ആയ സ്റ്റേറ്റസ് ക്ലിക് ചെയ്യുക. കാറ്റഗറി കോളത്തിൽ പെൻഷനർ തിരഞ്ഞെടുക്കുക. അടുത്ത കോളത്തിൽ പിപിഒ നമ്പറും അതിനടുത്ത കോളത്തിൽ ജനനത്തീയതിയും നൽകണം. ക്യാപ്ച കോഡ് രേഖപ്പെടുത്തിയശേഷം സെർച്ച് ബട്ടൻ ക്ലിക് ചെയ്യുക.

അടുത്ത പേജിൽ മെഡിസെപ് ഐഡി, പെൻഷനറുടെ പേര്, ലിംഗം, പാൻ, ഫോൺ നമ്പർ, വിരമിക്കൽ തീയതി, ആശ്രിതർ തുടങ്ങിയ വിവരങ്ങൾ തെളിയും. ഇതിൽ നിന്ന് മെഡിസെപ് ഐഡി കുറിച്ചെടുക്കുക.

ഹോം പേജിലേക്കു മടങ്ങുക. ഡൗൺലോഡ് മെഡ്കാർഡ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ അക്കൗണ്ട് ടൈപ് എന്നിടത്ത് ബെനഫിഷ്യറി തിരഞ്ഞെടുക്കുക. അടുത്ത കോളങ്ങളിൽ മെഡിസെപ് ഐഡിയും പിപിഒ നമ്പറും നൽകുക. ‘സൈൻ ഇൻ’ ബട്ടൺ ക്ലിക്ക് ചെയ്യുക.

അടുത്ത പേജിൽ പെൻഷനറുടെയും പങ്കാളിയുടെയും ആശ്രിതരുടെയും പേര്, ലിംഗം, ജനനത്തീയതി, വയസ്സ്, പോളിസിയുടെ സ്ഥിതി എന്നിവ തെളിയും

തൊട്ടുതാഴെയുള്ള ഡൗൺലോഡ് ഹെൽത്ത് കാർഡ് എന്ന ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ പെൻഷനറുടെയും പങ്കാളിയുടെയും ആശ്രിതരുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയ കാർഡിന്റെ പിഡിഎഫ് പകർപ്പ് ഡൗൺലോഡ് ആകും. ഇൗ കാർഡിന്റെ ഡിജിറ്റൽ പകർപ്പോ പ്രിന്റൗട്ടോ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുമ്പോൾ ഹാജരാക്കാം.

മെഡിസെപ് ഐഡി കൈവശമുള്ളവർക്ക് അതു കണ്ടെത്തുന്നതിനായുള്ള ആദ്യത്തെ 4 നടപടിക്രമങ്ങൾ ഒഴിവാക്കാം

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More