മരുതറോഡ് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം വോളൻ്റിയർമാർ ഡോക്ടേഴ്സ് ദിനം ആചരിച്ചു

July 01, 2024 - By School Pathram Academy

ദേശീയ ഡോക്ടർമാരുടെ ദിനത്തിൽ മരുതറോഡ് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം വോളൻ്റിയർമാർ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മരുതറോഡ് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരോടുള്ള ആദര സമർപ്പണം നടത്തി.

സേവന സന്നദ്ധതയും , നിസ്വാർത്ഥതയും , സാമൂഹിക സേവനവും , മാതൃകാപരമായ പ്രവർത്തനവും കാഴ്ച്ചവയ്ക്കുന്ന ഡോക്ടർമാരെ തങ്ങളുടെ സ്നേഹവും ബഹുമാനവും അറിയിക്കുന്നതിനായി വോളൻ്റിയർമാർ പുസ്തകം നൽകി ആദരിച്ചു.

വി എച്ച് എസ് എസ് പ്രിൻസിപ്പാൾ ശ്രീമതി ലക്ഷ്മി , പി ടി എ പ്രസിഡൻ്റ് ശ്രീ സ്വാമിദാസൻ , സ്കൂളിലെ അധ്യാപകർ വോളൻ്റിയർമാരോടൊപ്പം ചടങ്ങിൽ സന്നിഹിതരായിരുന്നു.

Category: NewsSchool News