ബൈജൂസിന് ഇത് എന്ത് പറ്റി ? ഓൺലൈൻ ഓഫ്‌ലൈൻ വിദ്യാഭ്യാസത്തിന് പുതിയ തലങ്ങൾ നൽകിയ ബൈജൂസ് ഇപ്പോൾ തകർച്ചയുടെ വക്കിലാണോ ?
ഓൺലൈൻ ഓഫ്‌ലൈൻ വിദ്യാഭ്യാസത്തിന് പുതിയ തലങ്ങൾ നൽകിയ ബൈജൂസ് ഇപ്പോൾ തകർച്ചയുടെ വക്കിലാണോ എന്നാണ് ലോകമെമ്പാടുമുള്ള ജനങ്ങളുടെ സംശയം.
2022 ൽ 22 ബില്യൺ ഡോളറിന്റെ മൂല്യത്തിലാണ് ബൈജൂസ് കമ്പനി എത്തിയത്. എന്നാൽ കഴിഞ്ഞ വർഷം, കമ്പനിയുടെ ജനപ്രീതിയും മൂല്യനിർണ്ണയവും കുത്തനെ ഇടിഞ്ഞു. പല നിക്ഷേപകരും നിക്ഷേപം പിൻവലിച്ചു പോകുന്ന അവസ്ഥയാണ് കാണുന്നത്.
വളരെ വേഗത്തിലാണ് ബൈജൂസ് കോളേജ് വിദ്യാർത്ഥികളിൽ നിന്ന് സ്കൂളുകളിലേക്ക് അതിന്റെ ഉപയോഗം വ്യാപിപ്പിച്ചത്. തിങ്ക് ആൻഡ് ലേൺ എന്ന സോഫ്ട്‍വെയർ രൂപപ്പെടുത്തി ആയിരങ്ങളുടെ മനം കീഴടക്കാനും ബൈജൂസിന് കഴിഞ്ഞു. അധ്യായങ്ങൾ സംവേദനാത്മക വീഡിയോകളാക്കി മാറ്റുകയും യഥാർത്ഥ ജീവിത ഉദാഹരണങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്ന ഒരു പുതിയ അനുഭവമാണ് ബൈജൂസ് നൽകിയത്.
കോവിഡ് സമയത്ത് പെട്ടെന്നുള്ള ഒരു കുതിപ്പിന് ശേഷം ബൈജൂസ് പണമൊഴുക്കുമായി ബന്ധപ്പെട്ടും വായ്പയുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾ നേരിടുകയായിരുന്നു. 020 മാർച്ച് മുതൽ 2020 ഒക്‌ടോബർ വരെ അവരുടെ ബിസിനസ്സ് കുതിച്ചുയർന്നു. അതിവേഗം വികസിക്കാൻ ശ്രമിച്ചതിനാൽ, ഇന്ത്യയിൽ മാത്രമല്ല, യുഎസിലും നിരവധി എഡ്-ടെക് സ്റ്റാർട്ടപ്പുകളെ ഇത് ഏറ്റെടുത്തു.
2023 നവംബറോടെ, ബൈജുവിൻ്റെ സ്ഥാപകന് ജീവനക്കാരുടെ ശമ്പളത്തിനായി വായ്പ ഉറപ്പാക്കാൻ വ്യക്തിഗത സ്വത്തുക്കൾ പണയപ്പെടുത്തേണ്ടി വന്നു.
1 ബില്യൺ ഡോളറിൻ്റെ നിലവിലെ മൂല്യനിർണ്ണയം അതിൻ്റെ എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് വലിയ ഇടിവായി മാറി. പ്രതാപകാലത്തിൽ നിന്നും പെട്ടെന്നുണ്ടായ ഇത്തരം സാമ്പത്തിക തകർച്ച കമ്പനിക്ക് താങ്ങാനാകുന്നതിലും അധികമായിരുന്നു.